
ഓസ്‌കാര്‍ ജേതാവായ എ.ആര്‍. റഹ്മാന്റെ സംഗീത സഹായിയായി പ്രവര്‍ത്തിച്ച കമല്‍ പ്രശാന്ത് രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
ഷാദില്‍ നീനു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂര്‍ നിര്‍വഹിക്കുന്നു.
‘വിസില്‍’ എന്ന ചിത്രത്തിലൂടെ കമല്‍ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്.
മലപ്പുറത്തിന്റെ ആവേശകരമായ സെവന്‍സ് ഫുട്‌ബോള്‍ സംസ്‌കാരത്തെ പശ്ചാത്തലമാക്കി വമ്പന്‍ ക്യാന്‍വാസില്‍ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്‌ബോള്‍ കളിയോടുള്ള ഭ്രാന്തമായ സ്‌നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിസില്‍’.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷാദില്‍ നീനു പ്രൊഡക്ഷന്‍ ഹൗസിന്റെ ഈ ആദ്യ ചിത്രത്തില്‍ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്‌കര്‍ അലി നിര്‍വ്വഹിക്കുന്നു.
സംസ്ഥാന അവാര്‍ഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.
സംസ്ഥാന അവാര്‍ഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു.
പോര്‍ച്ചുഗല്‍ അവന്‍ക ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവായ വിനോദ് രവീന്ദ്രന്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്നു.
വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷൈന്‍ കെ എസ്, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍- മുരളി ഗിന്നസ്, സ്റ്റില്‍സ്- ഷഹദ് ഹുസൈന്‍, പബ്ലിസിറ്റി ഡിസൈനര്‍- ആന്റണി സ്റ്റീഫന്‍.
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാകുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com