വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം (API) ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നു. ഇതുവരെ സൗജന്യമായി നല്‍കിയിരുന്ന ചില സേവന സന്ദേശങ്ങള്‍ക്ക് ഇനിമുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് സെപ്റ്റംബര്‍ 30നകം മെസ്സേജിങ് അക്കൗണ്ടുകളില്‍ പേയ്‌മെന്റ് രീതികള്‍ ചേര്‍ക്കാന്‍ മെറ്റ നിര്‍ദ്ദേശിച്ചിട്ടുണ്ട്; അല്ലാത്തപക്ഷം ഒക്ടോബര്‍ 1 മുതല്‍ മെറ്റ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവെച്ചേക്കാം.

പ്രധാന മാറ്റങ്ങള്‍:
യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് ഇനി ഫീസ്: ഉപഭോക്താവ് മെസ്സേജ് അയച്ച് 24 മണിക്കൂറിനുള്ളില്‍ ബിസിനസുകള്‍ അയക്കാമായിരുന്ന ഓര്‍ഡര്‍ സ്ഥിരീകരണങ്ങള്‍, ഡെലിവറി അപ്‌ഡേറ്റുകള്‍ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ നിരക്ക് നല്‍കണം.

1,000 സൗജന്യ സര്‍വീസ് മറുപടികള്‍: ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ബിസിനസുകള്‍ നല്‍കുന്ന മറുപടികളില്‍, ഒരു ബിസിനസ് ഫോണ്‍ നമ്പറിന് പ്രതിമാസം ആദ്യത്തെ 1,000 സന്ദേശങ്ങള്‍ വരെ തുടര്‍ന്നും സൗജന്യമായിരിക്കും. ഇതിനുശേഷം അയക്കുന്ന മറുപടികള്‍ക്കാണ് തുക ഈടാക്കുന്നത്.

സന്ദേശ നിരക്ക്: ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും ജി.എസ്.ടി കൂടാതെ 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18% ജി.എസ്.ടി ഉള്‍പ്പെടെ ഇത് 0.136 രൂപയായി മാറും.

ആര്‍ക്കൊക്കെ ബാധകം?
ഈ മാറ്റം സാധാരണ വാട്‌സ്ആപ്പ് ഉപയോക്താക്കളെയോ, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് (WhatsApp Business App) ഉപയോഗിക്കുന്ന ചെറുകിട സ്ഥാപനങ്ങളെയോ ബാധിക്കില്ല. മറിച്ച്, വലിയ തോതില്‍ ഉപഭോക്തൃ സേവനങ്ങളും നോട്ടിഫിക്കേഷനുകളും നല്‍കാന്‍ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാകുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close