സൂര്യയും മമിതാ ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥന്‍ ആന്റ് സണ്‍സ്’ ആഗസ്റ്റ് പതിന്നാലിന് റിലീസ്

സൂര്യയും മമിതാ ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥന്‍ ആന്റ് സണ്‍സ്’ ആഗസ്റ്റ് പതിന്നാലിന് റിലീസ്

സൂര്യാ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥന്‍ ആന്റെ സണ്‍സ് എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് പ്രദര്‍ശനത്തിനെത്തുന്നു.

ന്യൂസൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വന്‍ വിജയം നേടിയ ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിനു ശേഷം ന്യൂ സൂര്യ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വിശ്വനാഥന്‍ ആന്റ് സണ്‍സ്’.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച് വന്‍ വിജയം നേടിയ ‘ലക്കി ഭാസ്‌കറി’നു ശേഷം വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത ‘കറുപ്പ് എന്ന ചിത്രത്തിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്.

ഒപ്പം ‘പ്രേമലു’വിലൂടെ മലയാളി പ്രേഷകന്റെ ഹരമായി മാറിയ മമിതാ ബൈജൂ നായികയായി എത്തുന്നതും പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും യൂത്തിന്റെ ഇടയില്‍ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

സൂര്യയും മമിതയും ചേര്‍ന്നുള്ള ‘പട്ടാം പൂച്ചി…’ എന്ന പ്രൊമോ സോംഗ് ഇതിനകം നവമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മനോഹരമായ ലൊക്കേഷനുകള്‍… ദേശീയ പുരസ്‌ക്കാരത്തിനര്‍ഹനായ ജി.വി. പ്രകാശ് കുമാറിന്റെ സംഗീതം… മികച്ച അക്ഷനുകള്‍ ഇവയെല്ലാം കോര്‍ത്തിണക്കി
വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മ്മിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ ഒരു പ്രണയ ഗാനമായാണ് ‘പട്ടാമ്പൂച്ചി’ ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നല്‍കിയത്.

ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍- കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍- ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍,
ഫൈറ്റ് മാസ്റ്റര്‍- വി. വെങ്കട്ട്, നൃത്തസംവിധാനം- ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍- കെ. എന്‍. വിജയകുമാര്‍, ചീഫ് കോഡയറക്റ്റര്‍- ശ്രീവാസ്തവ, കോഡയറക്ടര്‍- അഞ്ജി ചോഡപനിഡി, വിഎഫ്എക്‌സ്- സൂപ്പര്‍വൈസര്‍ വാസുദേവ റാവു മൊജ്ജാദ, ഡിഐ- ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്- വൈശാഖ് ശിവ, ഡോള്‍ബി അറ്റ്‌മോസ്- മിക്‌സ് ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട്- ബലറാം കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റര്‍- ബലറാം കൃഷ്ണന്‍.

– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close