‘വെറി’ മാര്‍ച്ച് 6ന് റിലീസ്

‘വെറി’ മാര്‍ച്ച് 6ന് റിലീസ്

ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ നിര്‍മ്മിച്ച് ഷാന്‍ തന്‍ഹ സംവിധാനം ചെയ്യുന്ന ‘വെറി’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം മാര്‍ച്ച് ആറിന് മൂവീ മാര്‍ക്ക് പ്രദര്‍ശനത്തിനെത്തിക്കുന്നു.

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തില്‍ ജോമോന്‍ ജോഷി, ബിബിന്‍ നായര്‍, ടീന ജോസ്, അഞ്ജന, എസ് സുനില്‍ കുമാര്‍, ശ്രീരാജ് കാപ്പാടന്‍, കിരണ്‍ സരിഗ, സജിന്‍ ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- സജീം പൂവച്ചല്‍, കഥ, തിരക്കഥ, സംഭാഷണം- ശംസീര്‍ ഖാന്‍, സംഗീതം- അലി രാഷ്ട്ര, റിജോഷ്, എഡിറ്റര്‍- ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര, സൗണ്ട് ഡിസൈന്‍- ഷാബു ചെറുവല്ലൂര്‍, ആര്‍ട്ട്- അരുണ്‍ ചിത്തര, മേക്കപ്പ്- രാജേഷ് വെള്ളനാട്, അമല്‍ എറ്റേണല്‍, കോസ്റ്റ്യൂംസ്- വിഷ്ണു ആറ്റുകാല്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close