
പത്മരാജന്‍ രതീഷ്, ഷോബി തിലകന്‍, അശ്വതി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര്‍ ബി എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പ്രാണ ക്രിയേഷന്‍സിന്റെ ബാനറില്‍ രജിത് എസ് കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, കുമാര്‍ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോണ്‍, അരുണ്‍ സോള്‍, ജയറാം, ശോഭ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
രഞ്ജിത് മുരളി ചായഗ്രഹണം നിര്‍വ്വഹിക്കുന്നു.
രാജേഷ് ട്വിങ്കില്‍, രതീഷ് ചന്ദ്രന്‍ ചേപ്പാട് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാ ബ്രോസ്, ടോണി വില്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.
സരിത രാജീവ്, പ്രസൂന, ടോണി വില്‍സന്‍ എന്നിവരാണ് ഗായകര്‍.
ലൈന്‍ പ്രൊഡ്യൂസര്‍- പ്രദീപ് എന്‍ സൗപര്‍ണിക (യുഎസ്എ), എഡിറ്റിംഗ്- പ്രശോഭ് ശേഖരന്‍, പശ്ചാത്തല സംഗീതം- ടോണി വില്‍സണ്‍, അസോസിയേറ്റ് ഡയറക്ടര്‍- ഗോകുല്‍ വിനു, ഓഡിയോഗ്രാഫി- വിഷ്ണു വി എന്‍, ആര്‍ട്ട്- മുത്തു, കോസ്റ്റ്യൂംസ്- മുരളി മലയം, കളറിസ്റ്റ്- ബെന്‍ കാച്ചിപ്പിള്ളി, വിഎഫ്എക്‌സ്- വിനു രാമകൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍- ഭരത് വിനു, കൊറിയോഗ്രാഫി- നീതു ലാല്‍.
തിരുവനന്തപുരത്തും കൊല്ലത്തുമായി ചിത്രീകരണം പൂര്‍ത്തിയായി.
പി ആര്‍ ഓ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com