
വവ്വാലുകളുടെ പ്രണയം ഇങ്ങിനെയാണ്. സത്യസന്ധമായ, ഒരു തരി പോലും ഔപചാരികതയില്ലാത്ത, നിറഞ്ഞ മനസ്സില്‍ നിന്നും മനസ്സിലൂടെ സഞ്ചരിക്കുന്ന തികച്ചും പരസ്പര മര്യാദയുള്ള പ്രണയം. ഈ പ്രണയ ദിനത്തില്‍ മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കായി,വികാര ഭരിതമായി പ്രണയത്തെ കാണുന്നവര്‍ക്കായി ഈ പ്രണയ ദിന പോസ്റ്റര്‍ സമര്‍പ്പിക്കുന്നൂ എന്ന തലക്കെട്ടോടെയാണ് വവ്വാല്‍ കൂട്ടം ഈ പ്രണയദിനത്തെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്
വാലന്റൈന്‍സ് ഡേ ദിനത്തില്‍ വവ്വാല്‍ ഒരുകോയ ഈ പ്രണയ സമ്മാനം. ശരിക്കും ഒരു നൊസ്റ്റാള്‍ജിയക്കുള്ള വകുപ്പുണ്ട്. അടുത്ത് നിന്നൊരു ഫോട്ടോ എടുക്കാന്‍ നാണിച്ചു നിന്ന് പോസ്സ് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നൂ നമുക്ക്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ അതെല്ലാവരും ആസ്സ്വദിച്ചിരുന്നൂ, എന്നും പറയാം. അതൊരനുഭൂതിയായി ഇപ്പോഴും നെഞ്ചില്‍ കൊണ്ട് നടക്കുന്ന ആളുകളുണ്ട്, ഇടക്കാലത്തു അതെല്ലാം നമുക്ക് നഷ്ടമായി പോയിരുന്നൂ, എങ്കിലും. ഇന്നത്തെ പഠനങ്ങള്‍ പറയുന്നത് ജെന്‍സി കിഡ്‌സ് ആ ഫീലിംഗ്‌സുകള്‍ ആസ്വദിക്കാന്‍ താല്പര്യപ്പെടുന്നൂ കാരണം അവര്‍ കുറച്ചു കൂടി ഇമോഷണല്‍ ആണ് എല്ലാ കാര്യത്തിലും എന്നാണ്. ‘വവ്വാല്‍’ സിനിമ ഇന്നത്തെ യുഗത്തില്‍ പറയുന്നതാണെങ്കിലും ഒത്തിരിയധികം വൈകാരികമായ, ഗൃഹാദുരത്ത്വം പകരുന്ന നീമിഷങ്ങള്‍ സമ്മാനിക്കും എന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
നിഗൂഢത നിറഞ്ഞ ത്രില്ലെര്‍ രംഗങ്ങളിലൂടെ കടന്നു പോകുന്ന ‘വവ്വാല്‍’ സിനിമയില്‍ കവിതാത്മകമായ ഒരു പ്രണയകഥയും ചേര്‍ത്തിരിക്കുന്നൂ എന്നത് ആവേശകരം. ഈ പ്രണയദിനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്ററില്‍ നിന്നും… ചിന്തിക്കുന്നവര്‍ക്ക് വായിച്ചെടുക്കാന്‍ ഒത്തിരി ഉള്‍കാമ്പുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഇത് വെറും ഒരു പോസ്റ്റല്ല എന്നും ആഴത്തില്‍ ചിന്തിക്കുവാനുള്ള എന്തൊക്കെയോ ഉള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും മനസ്സിലാക്കുന്നൂ. എന്തായാലും വവ്വാലിന്റെ പ്രണയ സമ്മാനം കൗതുകകരം.
ഷാഹ്‌മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രമായ വവ്വാല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. 2026 ല്‍ തന്നെ വേനല്‍ക്കാല ചിത്രമായി തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ പറയുന്നൂ.
മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാര്‍, ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍ ലീഡ് റോള്‍ ചെയ്യുന്നൂ. ലക്ഷ്മി ചപോര്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, പ്രവീണ്‍ ടി ജെ, മെറിന്‍ ജോസ്, മന്‍രാജ്, ഗോകുലന്‍, ജോജി കെ ജോണ്‍, ശ്രീജിത്ത് രവി, ജയശങ്കര്‍ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതില്‍ പരം താരങ്ങള്‍ അണിനിരക്കുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ബിഗ് ബഡ്ജറ്റ് സിനിമയാണിത്.