‘വവ്വാല്‍’ ക്യാരക്ടര്‍ പോസ്റ്ററെത്തി…

‘വവ്വാല്‍’ ക്യാരക്ടര്‍ പോസ്റ്ററെത്തി…

‘വവ്വാല്‍’ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടര്‍ പോസ്റ്റര്‍, മുത്തുകുമാര്‍ എന്ന ആക്ടറിന്റെതാണ്..! ആരാണ് മുത്തുകുമാര്‍ എന്നത് ജെന്‍സി കിഡ്‌സ് നു സുപരിചിതമാണെങ്കിലും മില്ലേനിയം ഗ്രൂപ്പിന് ചിലപ്പോള്‍ മനസ്സിലായെന്നു വരില്ല.

സരപ്പാട്ട പരമ്പര, മഹാന്‍, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ മാസ് വേഷങ്ങളില്‍ തിളങ്ങിയ മുത്തുകുമാര്‍, ലീഡ് റോളില്‍ അഭിനയിച്ചു ഇപ്പോള്‍ തീയേറ്ററില്‍ 100 കോടി ക്ലബ്ബിലേക്ക് കയറുന്ന ചിത്രമാണ് ‘തായ് കിളവി’.
ചെയ്ത വേഷങ്ങളെല്ലാം വളരെ ശ്രദ്ധയോടെ പ്രശംസകള്‍ പിടിച്ചുപറ്റി. വലിയ ബാനറുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വേട്ടൈ മുത്തുകുമാര്‍ അതി ഗംഭീരമായ മാസ്സ് ക്യാരക്റ്റര്‍ ആയി, വവ്വാലില്‍ പ്രേക്ഷകരുടെ മനസ്സില്‍ തീര്‍ച്ചയായും ഇടം നേടുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നൂ.

കഴിഞ്ഞ ദിവസം മുത്തുകുമാര്‍ എന്ന ആക്ടറിനെ കുറിച്ച് വവ്വാല്‍ സിനിമയുടെ സംവിധായകന്‍ ഷഹ്മോന്‍ ബി പറേലില്‍ ഫേസ്ബുക്കില്‍ എഴുതിയ ലേഖനം വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
‘നാടക കളരിയില്‍ നിന്നും വന്നതിനാലാകാം തൃപ്തിയാകുന്നതുവരെ ഭാവവ്യതിയാനങ്ങളില്‍ അദ്ദേഹം വളരെയധികം ശ്രദ്ധപുലര്‍ത്തിയിരുന്നൂ. അത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു… എന്നുതന്നെ പറയാം’ ഈ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ ക്യാരക്റ്ററിനു എത്രമാത്രം ആഴമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തൊട്ടതെല്ലാം പൊന്നാക്കിയ മുത്തു കുമാറില്‍ നിന്നും വ്യത്യസ്തമായതൊന്നു തീര്‍ച്ചയായും വവ്വാലിലൂടെ എല്ലാവരും പ്രതീക്ഷിക്കുന്നൂ എന്ന് തന്നെ സാരം. അതുകൊണ്ട് തന്നെ, കാത്തിരിപ്പിലാണ്, അദ്ദേഹത്തിന്റെ മാസ്സ് അറിയാവുന്ന എല്ലാവരും. തീയേറ്ററില്‍ വലിയൊരു ഓളം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ള ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയമാണ് വവ്വാല്‍ എന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും. മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ നിലവാരത്തിലേക്ക് കുതിക്കുവാന്‍ സാദ്ധ്യതയുള്ള ഈ ചിത്രം 2026 വേനലവധിക്ക് തന്നെ തീയേറ്ററുകളില്‍ എത്തും.

ഷഹ്‌മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണ് വവ്വാല്‍. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാര്‍ , ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍ ലീഡ് റോള്‍ ചെയ്യുന്നൂ. ലക്ഷ്മി ചപോര്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, പ്രവീണ്‍ ടി ജെ, മെറിന്‍ ജോസ്, മന്‍രാജ്, ഗോകുലന്‍, ജോജി കെ ജോണ്‍, ശ്രീജിത്ത് രവി, ജയശങ്കര്‍ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതില്‍ പരം താരങ്ങള്‍ അണിനിരക്കുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓണ്‍ഡിമാന്‍ഡ്‌സിന്റെ ബാനറില്‍ ഷാമോന്‍ പി ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ സുരീന്ദര്‍ യാദവാണ്. ഛായാഗ്രഹണം- മനോജ് എം ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍- ഫാസില്‍ പി ഷഹ്‌മോന്‍, സംഗീതം- ജോണ്‍സണ്‍ പീറ്റര്‍, ഗാനരചന- പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ് മിക്‌സര്‍- ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈനിങ്- വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ മാത്യു, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍- ഭക്തന്‍ മങ്ങാട്, ഫയര്‍ ആന്‍ഡ് ഗണ്‍- ഗണ്‍ രാജേന്ദ്രന്‍, കോറിയോഗ്രാഫി- അഭിലാഷ് കൊച്ചി, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, കേരളാ ഫില്‍ ഡിസ്ട്രിബൂഷന്‍- സ്‌നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close