‘വാസുകി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

‘വാസുകി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ആര്‍ വി എം മൂവീസിന്റെ ബാനറില്‍ അനന്ദു രാജ് ദില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘വാസുകി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മലയാള സിനിമയുടെ കാരണവും എക്കാലത്തെയും മഹാനടനുമായ മധു സാറാണ് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ‘വാസുകി’യുടെ സംവിധായകന്‍ അനന്ദു രാജ് ദില്‍, ക്യാമറാമാന്‍ വൈശാഖ്, അരുണ്‍, സിജ ജയന്‍, ആന്റോ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കുറേ ഏറെ വര്‍ഷങ്ങളായി ഡാന്‍സ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചു വന്നിരുന്ന അനന്തു സംവിധാനം ചെയ്യുന്ന ആറാമത്തെ ഹൃസ്വ ചിത്രമാണ് ‘വാസുകി’.

ശ്യാമള, കരാക്കുളത്തു കൊച്ചുപിള്ള, ശ്രീകണ്ഠന്‍, പ്രദീപ് ചന്ദ്രന്‍, സിജ ജയന്‍, ബദ്രി ലാല്‍, വിപിന്‍ രാജ്, ആന്റോ, അരുണ്‍ ഗോകുല്‍, വിഷ്ണു, രാഹുല്‍, നീനാജിത്, തന്‍വിക എന്നിവരാണ് അഭിനേതാക്കള്‍.

ഛായാഗ്രഹണം- വൈശാഖ് എസ് എല്‍, എഡിറ്റര്‍- അരുണ്‍ ആര്‍, മ്യൂസിക്- റിജോ ജോണ്‍, മേക്കപ്പ്- അനില്‍ നേമം, അസോസിയേറ്റ് ഡയറക്ടര്‍- ബോബിരാജ് ബി എസ്, ടൈറ്റില്‍- ബിജു മിഥില, ഓണ്‍ലൈന്‍ പി ര്‍- മഹേഷ് എം കമ്മത്ത്.

Post Your Comments Here ( Click here for malayalam )
Press Esc to close