ഷാജി കൈലാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വരവ്’ സെപ്റ്റംബര്‍ 11 മുതല്‍ മലയാളം സീ5ല്‍

ഷാജി കൈലാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വരവ്’ സെപ്റ്റംബര്‍ 11 മുതല്‍ മലയാളം സീ5ല്‍

ജോജു ജോര്‍ജ് നായകനായെത്തിയ പ്രതികാര ആക്ഷന്‍ ത്രില്ലര്‍ ‘വരവ്’ സെപ്റ്റംബര്‍ 11 മുതല്‍ മലയാളം സീ5ല്‍ പ്രീമിയര്‍ ആരംഭിക്കും.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നൈസി റെജിയാണ്. എ.കെ. സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയില്‍ ശിക്ഷയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചന്‍ എന്ന ‘പോളി’ (ജോജു ജോര്‍ജ്) എന്ന കഥാപാത്രത്തിലൂടെയാണ് വരവിന്റെ കഥ വികസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ അനുജന്‍ വില്ലിയെ തിരഞ്ഞിറങ്ങുന്ന പോളി ചെന്നെത്തുന്നത് നാട്ടിലെ പ്രമാണിമാരും സ്വാധീനമുള്ളവരുമായ വ്യക്തികളുടെ കറുത്ത രഹസ്യങ്ങളിലേക്കാണ്. തുടര്‍ന്ന് തന്റെ കുടുംബത്തെ തകര്‍ത്തവര്‍ക്കെതിരെ പോളി നടത്തുന്ന നീതിക്കായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ജോജു ജോര്‍ജ് കൂടാതെ അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, വാണി വിശ്വനാഥ്, സാനിയ അയ്യപ്പന്‍, ദീപക് പറമ്പോല്‍, ബൈജു സന്തോഷ്, ബാബുരാജ്, സുകന്യ, വിന്‍സി അലോഷ്യസ്, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

മലയാള സിനിമയില്‍ തന്റെതായ മുദ്ര പതിപ്പിച്ച സംവിധായകന്‍ ഷാജി കൈലാസും നടന്‍ ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മുന്‍പ് ‘വല്യേട്ടന്‍’ സിനിമയുടെ ചിത്രീകരണം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പുറത്തുനിന്നു കണ്ട ഓര്‍മ്മ പങ്കുവെച്ച ജോജു, ഷാജി കൈലാസിന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്ന് വ്യക്തമാക്കി.

ഷാജി കൈലാസിന്റെ മാസ്സ് സംവിധാന ശൈലിയും ജോജു ജോര്‍ജിന്റെ അഭിനയ മികവും ഒത്തുചേരുന്ന ‘വരവ്’ സീ5 പ്രേക്ഷകര്‍ക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും, എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.

ഒരു സാധാരണ മനുഷ്യന്റെ കുടുംബകഥയെ കേന്ദ്രീകരിച്ചുള്ള ആക്ഷന്‍ ചിത്രമാണ് ‘വരവ്’.
ജോജു അസാധാരണ പ്രതിഭയുള്ള നടനാണ്. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ നിരവധി വ്യത്യസ്ത തലങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിലെ ആക്ഷന്‍ താരത്തെ കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും സ്‌ക്രീനിലെ അദ്ദേഹത്തിന്റെ തീവ്രത പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞാന്‍ ആഗ്രഹിച്ചത് എന്ന് ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

വരവ് സെപ്റ്റംബര്‍ 11, 2026 മുതല്‍ ZEE5ല്‍ എക്‌സ്‌ക്ലൂസീവായി പ്രീമിയര്‍ ചെയ്യുന്നു.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close