
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘വരവ്’ ജൂലൈ പതിനാറിന് എത്തുന്നു.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
മികച്ച എട്ട് ആക്ഷനുകളും, സംഘര്‍ഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളും, ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുടേയുമൊക്കെ അകമ്പടിയോടെ എത്തുന്ന ‘വരവ്’ സമീപകാല മലയാള സിനിമ റിയലിസ്റ്റിക്ക് റിവഞ്ച് ത്രില്ലര്‍ മൂവിയാണ്.
മലയാളത്തിലെ മികച്ച കൊമേഴ്‌സ്യല്‍ തിരക്കഥാകൃത്തായ ഏ.കെ. സാജന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കല്‍ പോളി എന്ന പോളച്ചനെ ജോജു ജോര്‍ജ് ഏറെ ഭദ്രമാക്കുന്നു.
ഈ ചിത്രത്തിലൂടെ ഒരു മാസ് ഹീറോ ആകാന്‍ ജോജുവിനെ ഏറെ സഹായിക്കുമെന്നതില്‍ തെല്ലും സംശയമില്ല.
മുരളി ഗോപി അവതരിപ്പിക്കുന്ന മേടയില്‍ കൊച്ച് എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്.
അര്‍ജ്ജുന്‍ അശോക്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകന്‍, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്. കൂടാതെ, സുകന്യ വിന്‍സി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- ജോമി ജോസഫ്, രാഹുല്‍ റെജി, ഛായാഗ്രഹണം- എസ്. ശരവണന്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം-
സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈന്‍- സമീരസനിഷ്, സ്റ്റില്‍സ്- ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ മാനേജേര്‍സ്- ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത്.
മൂന്നാര്‍, കാന്തല്ലൂര്‍, തേനി, വാഗമണ്‍, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
– വാഴൂര്‍ജോസ്.
Online PR – CinemaNewsAgency.Com