നടികളുടെ സൗന്ദര്യ രഹസ്യം ഇതാണ്

നടികളുടെ സൗന്ദര്യ രഹസ്യം ഇതാണ്

ഫിദ-
എന്താണ് എപ്പോഴും നടിമാര്‍ സുന്ദരികളായിരിക്കുന്നത് മൃദുലമായ ചര്‍മ്മം, മനോഹരമായ ചുണ്ടുകള്‍, മുടി. സിനിമകളിലാകട്ടെ, സിനിമക്ക് പുറത്താകട്ടെ പലപ്പോഴും അഭിനേത്രികളെ കാണുമ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കാറുണ്ട്. അതിന് കാരണം പറയുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാര്‍.
ഈ സൗന്ദര്യത്തിന് പിറകില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അധ്വാനമാണെന്ന് തുറന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇതെല്ലാം തുറന്ന് പറഞ്ഞിരിക്കുന്നത്.
നടിമാരെപ്പോലെ സുന്ദരികളാകണം എന്ന് വിചാരിക്കുന്നവരോട്. ഞങ്ങള്‍ തിളങ്ങുന്ന ചര്‍മ്മവുമായല്ല രാവിലെ എഴുന്നേല്‍ക്കുന്നത്. ഒരുപാട് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതുകൊണ്ട് ഞങ്ങള്‍ പൂര്‍ണരാണെന്ന് കരുതരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങളും. വരലക്ഷ്മി കുറിച്ചു. ഒരു മണിക്കൂര്‍ നീണ്ട മേക്കപ്പ് വീഡിയോ ചെറുതാക്കിയാണ് വരലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close