
സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്യുന്ന ‘വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
തിരക്കഥ, സംഭാഷണം ഹിറ്റ് സംവിധായകന്‍ വിപിന്‍ ദാസ് എഴുതുന്നു. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാള്‍ജിയയും അടങ്ങുന്ന ട്രെയ്‌ലര്‍ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്.
WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നീ ബാനറുകളിലായി വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘വാഴ II’ നിര്‍മ്മിക്കുന്നത്.
ഏപ്രില്‍ 2ന് വേള്‍ഡ് വൈഡായി റിലീസിനു ഒരുങ്ങുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം കുറിച്ച ചിത്രം രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടായിരുന്നു അവസാനിച്ചത്. വാഴയുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു കൂട്ടം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം, ബിജു കുട്ടന്‍, രവീന്ദ്രന്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.
10 ഗാനങ്ങളും 9 സംഗീത സംവിധായകരുമാണ് ‘വാഴ II’ന് വേണ്ടി അണിനിരക്കുന്നത്.
മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാര്‍വതീഷ് പ്രദീപ്, റമീസ് ആര്‍സി, മുത്തു, ആര്‍ക്കഡോ, ജസിര്‍ മുഹമ്മദ്, അശ്വിന്‍ ആര്യന്‍ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പര്‍വിഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. വാഴ ഒന്നാം ഭാഗത്തിലെ ഗാനങ്ങള്‍ ഇപ്പോഴും റീല്‍സുകളില്‍ ട്രെന്‍ഡിങ് ആണ്. തിങ്ക് മ്യൂസിക്കാണ് വാഴ 2വിന്റെ ഓഡിയോ റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ഛായാഗ്രഹണം- അഖില്‍ ലൈലാസുരന്‍, എഡിറ്റര്‍- കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കനിഷ്‌ക ഗോപി ഷെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രജിവന്‍ അബ്ദുള്‍ ബഷീര്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ്. മണി, ആക്ഷന്‍- കലൈ കിംഗ്‌സണ്‍, വിക്കി നന്ദഗോപാല്‍, ഡിഐ- ജോയ്‌നര്‍ തോമസ്, ടൈറ്റില്‍ ഡിസൈന്‍- സര്‍ക്കാസനം, സൗണ്ട് ഡിസൈന്‍- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്തിപുലം, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, വിതരണം- ഐക്കണ്‍ സിനിമാസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com