ഓണത്തിന് ‘ഉയിരിന്‍ ഉയിരേ’ 29 രൂപക്ക് കാണാം…

ഓണത്തിന് ‘ഉയിരിന്‍ ഉയിരേ’ 29 രൂപക്ക് കാണാം…

മലയാള സിനിമയില്‍ പുതിയൊരു ചരിത്രമെഴുതുകയാണ് ടീം ‘ഉയിരിന്‍ ഉയിരേ’. പുതുമുഖങ്ങളെ അണിനിരത്തി തിയറ്റര്‍ വഴി സിനിമ റിലീസ് ചെയ്യുകയെന്ന വെല്ലുവിളി നേരിട്ട് ‘ടിക്‌സ്പീക്ക്’ (Tixpeak.Com) എന്ന പേരില്‍ സ്വന്തമായി ഒരു ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുകയും പ്രേക്ഷകരിലേക്ക് തന്റെ സിനിമ നേരിട്ടെത്തിക്കുകയുമാണ് അഫ്‌വിന്‍ മാത്യു എന്ന നവാഗത സംവിധായകന്‍.

സിനിമയെന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നവസരത്തില്‍ വരുന്ന എല്ലാ തടസ്സങ്ങളും പ്രതിസന്ധികളും വകവെക്കാതെ അഫ്‌വിനും സുഹൃത്തുക്കളും മലയാള സിനിമയില്‍ പുതിയ ഒരു ട്രെന്‍ഡിന് തുടക്കം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ.

‘ടിക്‌സ്പീക്ക്’ എന്ന ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റുകള്‍ വാട്ട്‌സാപ്പ് വഴി ബുക്ക് ചെയ്യാം എന്ന പ്രത്യേകതയും ഈ സംരഭത്തിനുണ്ട്. വെറും 29 രൂപ മുതല്‍ ‘ഉയിരിന്‍ ഉയിരേ’ എന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമക്കുന്നു എന്നതാണ് ഹൈലൈറ്റ്. അഫ്‌വിന്റെ ഈ പുതിയ പരീക്ഷണത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ചലച്ചിത്രമേഖലയില്‍ നിന്നുമൊക്കെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓഡിയന്‍സ് ടിക്കറ്റ്, ഫാമിലി ടിക്കറ്റ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഓഡിയന്‍സ് ടിക്കറ്റ് ഒരു ഫോണില്‍ മാത്രമേ സിനിമ കാണാന്‍ പറ്റൂ. ഫാമിലി ടിക്കറ്റ് എടുത്താല്‍ നാല് ഡിവൈസില്‍ കാണാന്‍ സാധിക്കും കൂടാതെ ടിവിയിലും കാണാം. ഇതിന്റെ രണ്ടിന്റെയും പ്രീമിയര്‍ എന്ന ഓപ്ഷനും ഉണ്ട്. ഓഡിയന്‍സ് ടിക്കറ്റിന് 29രൂപയും ഫാമിലി ടിക്കറ്റിന് 49രൂപയും ഫാമിലി ജനറല്‍ പ്രീമിയറിന് 39രൂപയും, ഫാമിലി പ്രീമിയറിന് 89 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്.

രചനയും സംവിധാനവും അഫ്വിന്‍ മാത്യു, നിര്‍മ്മാണം- മാത്തച്ചന്‍ കമ്പനി & കുഡൂര്‍ക്കാര്‍ ഫിലിംസ്, ഛായാഗ്രഹണം- ആഗ്രഹ് കൊട്ടാരത്തില്‍, എഡിറ്റര്‍- ഹരി ദേവകി, ഇ.പി അബ്ദുള്‍ ബേസില്‍ നാലകത്ത്, കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ & ടീസര്‍ കട്ട്‌സ്- അക്ബര്‍ കബീര്‍, ഒറിജിനല്‍ സോംഗ്‌സ് & സ്‌കോറിംഗ്- സായ് ബാലന്‍,
സംഗീത സംവിധായകര്‍- ജസ്റ്റിന്‍ മാത്യു, തോമസ് കുര്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍- രഞ്ജിനി ബിഎം, സൗണ്ട് ഡിസൈന്‍- ഋഷികേശ് രാഘവന്‍, ഫൈനല്‍ മിക്‌സ്- ഷെറില്‍ മാത്യു, സ്റ്റില്‍സ്- നിമിത്ത് ദിവാകര്‍, കലാസംവിധാനം- അമലേഷ് എം.കെ, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍- സൂരജ് രാജന്‍, ആര്‍ട്ട്- അമലേഷ് എം.കെ,
അസോസിയേറ്റ് ഡയറക്ടര്‍മാര്‍- അഗസ്റ്റിന്‍ ബെന്നി, അജോസ് മരിയന്‍ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അക്ബര്‍ കബീര്‍, എബി എംഎ, കിഷോര്‍ പിഎസ്, ക്യാമറ അസോസിയേറ്റ്‌സ്- കിരണ്‍ദാസ് കെ സോമന്‍, ആദര്‍ശ് ബാലകൃഷ്ണന്‍, ക്യാമറ അസിസ്റ്റന്റുമാര്‍- നിമിത്ത് ദിവാകര്‍, ജോജി ജോര്‍ജ്ജ്, ടീസര്‍ ഡിഐ- അബ്ദുള്‍ റഷീദ്, ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് ഫെസിലിറ്റേറ്റര്‍- എബി എം.എ, തമിഴ് സംഭാഷണ രചയിതാവ്- കിഷോര്‍ പി.എസ്, ഹെലികാം ഓപ്പറേറ്റര്‍മാര്‍- സുബാഷ് ജോര്‍ജ്, മോഹിത് കുമാര്‍ (കോയമ്പത്തൂര്‍), ഫോക്കസ് പുള്ളേഴ്‌സ്- അക്ഷയ് ജെയിംസ്, വിജേഷ് സി എല്‍, രണ്ടാം യൂണിറ്റ് ക്യാമറ- കിരണ്‍ദാസ് കെ സോമന്‍, ശ്രീദത്ത്, ലൊക്കേഷന്‍ മാനേജര്‍മാര്‍- ആകാശ് തൊടുപുഴ, സന്തോഷ് പളനിസാമി (കോയമ്പത്തൂര്‍).

സെപ്റ്റംബര്‍ 4ന് ‘ഉയിരിന്‍ ഉയിരേ’ സ്ട്രീമിംഗ് ആരംഭിക്കും. ടിക്കറ്റെടുക്കുവാന്‍ +91 8129966768 എന്ന നമ്പറിലേക്ക് ‘Hi’ എന്ന് വാട്‌സാപ്പ് ചെയ്താല്‍ മാത്രം മതി. ഇനി മെസ്സേജ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് www.tixpeak.com എന്ന വെബ്‌സൈറ്റില്‍ കയറിയും ടിക്കറ്റെടുക്കാം.

Post Your Comments Here ( Click here for malayalam )
Press Esc to close