
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉയിര്‍’. ഈ ചിത്രം ഒരു തികഞ്ഞ പൊലീസ് സ്‌റ്റോറിയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ്. മലബാറില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

പൂര്‍ണ്ണമായും റിയലിസ്റ്റിക്ക്, ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമാണ് ‘ഉയിര്‍’.
നിരവധി വഴിത്തിരിവുകളും, ദുരൂഹതകളും ഈ ചിത്രത്തെ ഏറെ ഉദ്യോഗഭരിതമാക്കുന്നു.
ഇന്‍സ്പക്ടര്‍ അന്‍ഷാദിന്റെ മൂല കഥക്ക് ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച് എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ഉയിര്‍’ എന്ന ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു.

എം പത്മകുമാര്‍ (സംവിധായകന്‍)
മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് എം പത്മകുമാര്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ‘അമ്മക്കിളിക്കൂട്’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് പത്മകുമാര്‍ സംവിധായക നിരയിലെത്തുന്നത്.
വാസ്തവം, ശിക്കാര്‍, പരുന്ത്, ജോസഫ്, മാമാങ്കം, പത്താം വളവ് എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
പൃത്ഥ്വിരാജിനെ, സംസ്ഥാന ഗവണ്മന്റിന്റെ 2006 ലെ മികച്ച നടനായി തെരഞ്ഞെടുത്തത് വാസ്തവമാണ്.
ജോസഫിലെ അഭിനയത്തിന് ജോജ്ജു ജോര്‍ജ് മികച്ച നടനുള്ള പുരസ്‌ക്കാരത്തിനും അര്‍ഹനായി.

അജയ് ഡേവിഡ് കാച്ചപ്പിള്ളി (ഛായാഗ്രാഹകന്‍)
‘ഉയിര്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
അടി കപ്യാരേ കൂട്ടമണി, പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍, ഗരുഡന്‍, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങള്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിച്ച ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായവയാണ്.
ഫാമിലി ചിത്രങ്ങള്‍ക്കും ത്രില്ലര്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്കും ഒരുപോലെ ക്യാമറ കൈകാര്യം ചെയ്ത് മികച്ച ഛായാഗ്രാഹകനായി ഇന്ന് മലയാള സിനിമയില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചെടുത്ത ഛായാഗ്രാഹകനാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി.

രഞ്ജന്‍ ഏബ്രഹാം (എഡിറ്റര്‍)
മലയാള സിനിമയിലെ മികച്ച ചിത്രസംയോജകരില്‍ ഒരാളാണ് രഞ്ജന്‍ ഏബ്രഹാം.
ലാല്‍ ജോസ് സംവിധാനം ചെയ്ത മറവത്തൂര്‍ കനവിലൂടെയാണ് സ്വതന്ത്ര എഡിറ്ററായത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിക്കാന്‍ കഴിഞ്ഞു അതിലേറെയും വലിയ വിജയങ്ങള്‍ നേടിയവയാണ്.
സി. ഐ.ഡി മൂസ, ക്ലാസ്‌മേറ്റ്‌സ്, വെറുതേ ഒരു ഭാര്യ, ഹൃദയം ലയണ്‍, വര്‍ഷങ്ങള്‍ക്കു ശേഷം, രാവണപ്രഭു, അറബിക്കഥ, തുടങ്ങിയവ അതില്‍ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

കെ.എസ് ചിത്ര (ഗായിക)
മലയാളത്തിന്റെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര. അധികം വിശേഷണങ്ങള്‍ വേണ്ടാത്ത ഗായിക.
മലയാളത്തിനു പുറമേ തമിഴിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ചിത്ര തെലുങ്കിലും കന്നഡത്തിലും പാടി തന്റെ സാന്നിദ്ധ്യം ഉറപ്പിച്ച ദക്ഷിണേന്ത്യയിലെ മികച്ച ഗായികയാണ്.
വൈശാലി, ദേവാസുരം, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ തിരുവോണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ എന്നും മലയാളികന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും.
ഉയിരിലും ഒരു കന്നഡ ഗാനം ഉള്‍പ്പെടെ ഇമ്പമാര്‍ന്ന രണ്ടു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

നിഖില്‍ കെ. മേനോന്‍ (തിരക്കഥാകൃത്ത് & ഗായകന്‍)
ഈ ചിത്രത്തിന്റെ തിരക്കഥ ഷാജി മാറാടിനൊപ്പം രചിക്കുകയും ചിത്രത്തിലെ ഗാനമാലപിക്കുകയും ചെയ്തിട്ടുണ്ട് നിഖില്‍ കെ. മേനോന്‍.
മികച്ച ഗായകനായി കഴിവു തെളിയിച്ചിട്ടുള്ള നിഖില്‍ പാടിയവയില്‍ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് ദുബായ്, കാക്കക്കുയില്‍, രാവണ പ്രഭു, ഫ്‌ളാസ്‌ക്ക് എന്നിവ.
നിരവധി ഭക്തി ഗാനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുള്ള നിഖില്‍ ആ രംഗത്തും ഏറെ പോപ്പുലറാണ്.

സെയ്ദ് ഹിഷാം അബ്ദുള്‍ വഹാബ് (ഗായകന്‍)
യുവതലമുറയിലെ ശ്രദ്ധേയനായ ഗായകനാണ് സെയ്ദ് ഹിഷാം അബ്ദുള്‍ വഹാബ്. ഹൃദയം ശേഷം മൈക്കില്‍ ഫാത്തിമ, ഖുശി (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹെഷാമിനെ പുത്തന്‍ തലമുറക്കാരുടെ ഇഷ്ട ഗായകനാക്കി.
ഈ ചിത്രത്തിലെ ഒരു ഗാനം ഹെഷാം പാടുന്നു.
ഇവര്‍ക്കു പുറമേ മികച്ച നിരവധി സാങ്കേതികവിദഗ്ദരുടെ സാന്നിദ്ധ്യവും ഇദ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
പൂര്‍ണ്ണമായും ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ഈ ചിത്രം.
അഴിക്കുംന്തോറും മുറുകുന്ന നിരവധി കുരുക്കുകള്‍ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രം മലബാറില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും കോര്‍ത്തിണക്കിയതാണ്.
ഇന്‍സ്പക്ടര്‍ അന്‍ഷാദിന്റെ മൂല കഥക്ക് ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
റോഷന്‍ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി മേനോന്‍ നായികയാകുന്നു.

ബൈജു സന്തോഷ്, അതുല്യ ചന്ദ്രന്‍, വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, എന്നിവരോടൊപ്പം, തമിഴ്, മലയാളം ഭാഷകളില്‍ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗര്‍ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും, മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റര്‍ ആര്യന്‍ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷിബു ചക്രവര്‍ത്തി, മ്പന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക്, മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ത്തിരിക്കുന്നു.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം- സാബുറാം, മേക്കപ്പ് പി.വി. ശങ്കര്‍.
കോസ്റ്റ്യൂം ഡിസൈന്‍- അയിഷ സഫീര്‍സേട്ട്, നിശ്ചല ഛായാഗ്രഹണം- ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍- കൊളിന്‍സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.ജെ. വിനയന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- പ്രസാദ് യാദവ്, ഗോപന്‍ കുറ്റിയാനിക്കാട്, സജി മുണ്ടൂര്‍. സഹ സംവിധാനം- ആകാശ് എം./കിരണ്‍ ചന്ദ്രശേഖരന്‍, രാഹുല്‍ , ഉണ്ണി വരദം. ഫിനാന്‍സ് കണ്‍ട്രോളര്‍- ആശിഷ് പാലാ, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- അനില്‍ ആന്‍സാദ്, അനില്‍ നമ്പ്യാര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി.മേനോന്‍.
കൂര്‍ഗ്, കണ്ണൂര്‍, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
സെഞ്ച്വറി ഫിലിംസ് ഈചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com