യു.എസില്‍ ജനിക്കുന്ന കുട്ടികളുടെ പാസ്‌പോര്‍ട്ടിന് ഇനി മാതാപിതാക്കളുടെ ഇമിഗ്രേഷന്‍ രേഖകളും നിര്‍ബന്ധം

യു.എസില്‍ ജനിക്കുന്ന കുട്ടികളുടെ പാസ്‌പോര്‍ട്ടിന് ഇനി മാതാപിതാക്കളുടെ ഇമിഗ്രേഷന്‍ രേഖകളും നിര്‍ബന്ധം

അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി എളുപ്പത്തില്‍ യു.എസ് പാസ്‌പോര്‍ട്ട് ലഭിച്ചേക്കില്ല. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖകളോ സാധുവായ ഇമിഗ്രേഷന്‍ പദവി തെളിയിക്കുന്ന രേഖകളോ നിര്‍ബന്ധമാക്കാന്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കരട് നിര്‍ദ്ദേശം തയ്യാറാക്കി.

ജന്മനാ ലഭിക്കുന്ന പൗരത്വാവകാശത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും, കുട്ടിക്ക് യു.എസ് പൗരത്വം ഉറപ്പാക്കാന്‍ മാത്രം ടൂറിസ്റ്റ് വിസയിലെത്തി പ്രസവിക്കുന്ന രീതി അവസാനിപ്പിക്കാനുമാണ് ഈ നീക്കം.

സാധുവായ യു.എസ് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ സ്വന്തം ജനന സര്‍ട്ടിഫിക്കറ്റ്, ഗ്രീന്‍ കാര്‍ഡ് (PR), ഐ94 ഫോം (I-94 Form), അല്ലെങ്കില്‍ നിയമപരമായ ഇമിഗ്രേഷന്‍ പദവി തെളിയിക്കുന്ന മറ്റ് രേഖകള്‍ എന്നിവ യാണ് പുതിയ നിര്‍ദ്ദേശപ്രകാരം ഹാജരാക്കേണ്ട രേഖകള്‍.

നിലവില്‍ കുട്ടിയുടെ യു.എസ് ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും മാത്രം സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. അതേസമയം, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ നീക്കം യു.എസ് ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകള്‍ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. കരട് നിര്‍ദ്ദേശം പൂര്‍ണ്ണമായി അംഗീകരിക്കപ്പെടുകയും കോടതി തടയാതിരിക്കുകയും ചെയ്താല്‍ മാത്രമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂ.

Post Your Comments Here ( Click here for malayalam )
Press Esc to close