
ബിജു കെ ചുഴലിയുടെ ‘ഉരിയാട്ടം’ സ്‌റ്റോറി ടെല്ലിങ് പെര്‍ഫോമന്‍സ് ആദ്യ അവതരണം നടന്നു.
വാമൊഴിയായി കഥകള്‍ പറഞ്ഞും കേട്ടും രസിച്ചിരുന്ന ഒരു കാലത്തെ ഓര്‍മിപ്പിക്കുന്ന പരിപാടിയാണ് ‘ഉരിയാട്ടം’.
ലോകസാഹിത്യത്തിലെ ക്ലാസിക് കഥകള്‍ ഉള്‍പ്പെടുന്നവ, മലയാളത്തിലെ കഥകളും നാടോടിക്കഥകളും ഉള്‍പ്പെടുന്നവ / വിശ്വപ്രസിദ്ധ സിനിമകളെ പരിചയപ്പെടുത്തുന്ന കഥ പറച്ചില്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഉരിയാട്ടത്തിന് ഉള്ളത്.
ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ഓരോ വിഭാഗത്തിന്റെയും അവതരണ സമയം. ഒറ്റയാള്‍ നാടകങ്ങള്‍ രംഗത്തവതരിപ്പിച്ച ബിജു ചുഴലിയുടെ പുതിയ സംരംഭമാണ് ‘ഉരിയാട്ടം’.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക കഥാ വിഭാഗങ്ങള്‍ ‘ഉരിയാട്ട’ തില്‍ ഉണ്ട്.
മുപ്പതോ നാല്‍പ്പതോളം കാണികളുടെ മുന്നില്‍ മുഖാമുഖമിരുന്ന് ലളിതമായി, നാടകീയത കലര്‍ത്തി കഥ പറയുന്ന രീതിയാണ് ‘ഉരിയാട്ട’ത്തിന് ഉള്ളത്.
Online PR – CinemaNewsAgency.Com