
UFO സിനിമാസിന്റെ മാഗ്‌നോവ (MAGNOVA Powered by HeyLED) ഇന്ത്യയിലെ ആദ്യത്തെ അക്കൗസ്റ്റിക്ട്രാന്‍സ്പരന്റ് എല്‍.ഇ.ഡി സിനിമാ സ്‌ക്രീന്‍ കൊച്ചിയില്‍ പുറത്തിറക്കി.

കാക്കനാട് മാജിക് ഫ്രെയിംസില്‍ നടന്ന ചരിത്രപരമായ ഈ ഇന്‍സ്റ്റാളേഷന്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രിമാര്‍, മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ അക്കൗസ്റ്റിക്ട്രാന്‍സ്പരന്റ് ഡയറക്ട് വ്യൂ എല്‍.ഇ.ഡി (Direct View LED) സിനിമാ സ്‌ക്രീനായ ‘മാഗ്‌നോവ’ (MAGNOVA) കൊച്ചി കാക്കനാടുള്ള മാജിക് ഫ്രെയിംസില്‍ അവതരിപ്പിച്ചുകൊണ്ട് യുഎഫ്ഒ സിനിമാ സൊല്യൂഷന്‍സ് (UFO Cinema Solutions) ഇന്ത്യന്‍ സിനിമാ സാങ്കേതികവിദ്യയില്‍ പുതിയൊരു നാഴികക്കല്ല് കുറിച്ചു.

ചിങ്ങം 1-ാം തീയതി നടന്ന ഈ ചരിത്രപരമായ ചടങ്ങില്‍ കേരള മുഖ്യമന്ത്രി വി. ഡി. സതീശന്‍ സ്‌ക്രീന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍ക്ക് പുറമെ ദിലീപ്, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷെയ്ന്‍ നിഗം, ബേസില്‍ ജോസഫ്, ജയസൂര്യ, മഞ്ജു വാര്യര്‍ തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ബിസിനസ്സ്, വിനോദ, സാങ്കേതിക മേഖലകളിലെ വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
പ്രീമിയം ലാര്‍ജ് ഫ്രോമാറ്റ് (PLF) വിഭാഗത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് അത്യാധുനിക സാങ്കേതികവിദ്യകളായ HEY LED സാങ്കേതികവിദ്യയും ഇകചകഠഥ പ്രീമിയം സിനിമാ പ്രൊജക്ഷന്‍ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന യുഎഫ്ഒ സിനിമാ സൊല്യൂഷന്‍സിന്റെ മികച്ച സംരംഭമാണ് മാഗ്‌നോവ.
തിയേറ്റര്‍ പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള, 3.91-mm പിക്‌സല്‍ പിച്ചോട് കൂടിയ 14 മീറ്റര്‍ വീതിയും 6 മീറ്റര്‍ ഉയരവുമുള്ള DCI അംഗീകൃത ഡയറക്ട് വ്യൂ 4K HDR എല്‍.ഇ.ഡി സ്‌ക്രീനാണ് കൊച്ചിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
എല്‍.ഇ.ഡി സ്‌ക്രീനിന് പിന്നില്‍ത്തന്നെ സിനിമാ സ്പീക്കറുകള്‍ സ്ഥാപിക്കാന്‍ സാധിക്കുന്ന ‘അക്കൗസ്റ്റിക്ട്രാന്‍സ്പരന്റ്’ (Acoustict-ransparent) രൂപകല്‍പ്പനയാണ് ഇതിന്റെ പ്രധാന സവിശേഷത.

ഇത് ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദവും സ്‌ക്രീനില്‍ നിന്ന് കൃത്യമായി പുറത്തുവരാന്‍ സഹായിക്കുകയും, കൂടുതല്‍ സ്വാഭാവികവും മികവുറ്റതുമായ സിനിമാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഡോള്‍ബി അറ്റ്‌മോസ് (Dolby Atmos®) ഇമ്മേഴ്‌സീവ് ഓഡിയോയും പള്‍സ് സിനിമാ സ്പീക്കറുകളും (Pulz Cinema Speakers) ചേരുമ്പോള്‍ ഈ സ്‌ക്രീന്‍ ഒരു മികച്ച പ്രീമിയം തിയേറ്റര്‍ അന്തരീക്ഷം സൃഷ്ടിക്കുന്നു.

വലുപ്പമേറിയതും കൂടുതല്‍ തെളിച്ചമുള്ളതുമായ ദൃശ്യങ്ങളും സ്‌ക്രീനില്‍ നിന്ന് നേരിട്ട് വരുന്ന ശബ്ദവും വഴി സാധാരണ സ്‌ക്രീനുകളില്‍ നിന്നും ഹോം സ്‌ക്രീനുകളില്‍ നിന്നും വ്യത്യസ്തമായ അത്യാധുനിക അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ മാഗ്‌നോവയ്ക്ക് സാധിക്കും. തിയേറ്റര്‍ ഉടമകളെ സംബന്ധിച്ചിടത്തോളം, അവരുടെ തിയേറ്ററുകളുടെ നിലവാരം ഉയര്‍ത്താനും ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്താനും സഹായിക്കുന്ന ഭാവിയിലേക്കുള്ള മികച്ചൊരു പ്ലാറ്റ്‌ഫോമാണിത്.
യുഎഫ്ഒ സിനിമാ സൊല്യൂഷന്‍സിന്റെ രാജ്യവ്യാപകമായ വ്യാപനത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയാണ് കൊച്ചിയിലെ ഈ തുടക്കം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും വളര്‍ന്നുവരുന്ന ചെറിയ പട്ടണങ്ങളിലേക്കും മാഗ്‌നോവ എത്തിക്കുന്നതിനായി കമ്പനി തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഉന്നത സാങ്കേതികവിദ്യ മെട്രോ നഗരങ്ങള്‍ക്ക് പുറത്തേക്കും എത്തിക്കുക, ആധുനിക സിനിമാ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറ സിനിമാ പ്രദര്‍ശന ശൈലിക്ക് സംഭാവന നല്‍കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കും, ഇപ്പോള്‍ ഡയറക്ട്‌വ്യൂ എല്‍.ഇ.ഡിയിലേക്കും വികസിച്ചിരിക്കുകയാണ്. ആ പരിണാമത്തിന്റെ അടുത്ത അധ്യായമാണ് മാഗ്‌നോവ. ഞങ്ങള്‍ ഒരു പുതിയ സ്‌ക്രീന്‍ സ്ഥാപിക്കുക മാത്രമല്ല ചെയ്യുന്നത്; തികച്ചും സമാനതകളില്ലാത്ത ഒരു സിനിമാനുഭവം സൃഷ്ടിക്കുകയാണ്. തിയേറ്റര്‍ ഉടമകള്‍ക്ക് ഭാവിയിലേക്ക് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ നല്‍കുന്നതോടൊപ്പം പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ വന്ന് സിനിമ കാണാന്‍ ശക്തമായ ഒരു കാരണം നല്‍കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള തിയേറ്റര്‍ പങ്കാളികളുമായി ചേര്‍ന്ന് കൂടുതല്‍ വിപണികളിലേക്ക് പ്രീമിയം സിനിമാ സൊല്യൂഷനുകള്‍ എത്തിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
HeyLED സപ്പോര്‍ട്ട് ചെയ്യുന്ന മാഗ്‌നോവയ്ക്ക് പുറമെ, ഞങ്ങളുടെ രണ്ടാമത്തെ ജഘഎ പ്രൊപ്പോസിഷനായ ഇകചകഠഥ സപ്പോര്‍ട്ട് ചെയ്യുന്ന മാഗ്‌നോവയും ഞങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇത് തിയേറ്റര്‍ ഉടമകള്‍ക്ക് വ്യത്യസ്ത തരം പ്രീമിയം സിനിമാനുഭവങ്ങള്‍ ഒരുക്കാന്‍ സഹായിക്കും,’ യുഎഫ്ഒ സിനി മീഡിയ നെറ്റ്‌വര്‍ക്കിന്റെ ബിസിനസ് ഹെഡ് (സിനിമാ സൊല്യൂഷന്‍സ്) പ്രദീപ് ഷെട്ടി പറഞ്ഞു.
കൊച്ചിയിലെ അരങ്ങേറ്റത്തിന് ശേഷം, യുഎഫ്ഒ സിനിമാ സൊല്യൂഷന്‍സ് ‘ഇന്നൊവേഷന്‍ പാര്‍ട്ണര്‍’ ആയിരിക്കുന്ന, ഓഗസ്റ്റ് 18ന് നടക്കുന്ന ‘ബിഗ് സിനി എക്‌സ്‌പോ’യില്‍ (Big Cine Expo) മാഗ്‌നോവയുടെ ഔദ്യോഗിക ഇന്‍ഡസ്ട്രി ലോഞ്ച് നടക്കും. തിയേറ്റര്‍ ഉടമകള്‍, എക്‌സിബിറ്റര്‍മാര്‍, സിനിമാ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരെല്ലാം ഈ സാങ്കേതികവിദ്യ നേരിട്ട് അനുഭവിക്കാന്‍ അവിടെ ഒത്തുചേരും.
യുഎഫ്ഒ സിനിമാ സൊല്യൂഷന്‍സിനെക്കുറിച്ച്
യുഎഫ്ഒ സിനി മീഡിയ നെറ്റ്‌വര്‍ക്കിന്റെ (UFO Cine Media Network) സിനിമാ സാങ്കേതികവിദ്യ വിഭാഗമാണ് യുഎഫ്ഒ സിനിമാ സൊല്യൂഷന്‍സ് (UFO Cinema Solutions). പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റുകള്‍, അടുത്ത തലമുറ ഡിസ്‌പ്ലേ സാങ്കേതികവിദ്യകള്‍, ഇമ്മേഴ്‌സീവ് ഓഡിയോ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ ഭാവിയിലേക്ക് സജ്ജമായ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തിയേറ്റര്‍ ഉടമകളുമായി ഇവര്‍ പങ്കാളികളാകുന്നു.
Online PR – CinemaNewsAgency.Com