
യുഎഇയില്‍ നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടെയുള്ള വിവിധ തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MOHRE).
വേതനം, അവധി, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി 11 പ്രധാന വിഭാഗങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
പരാതി നല്‍കാവുന്ന പ്രധാന മേഖലകള്‍:
നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, ലൈംഗിക പീഡനം, വ്യാജ സ്വദേശിവത്കരണ ശ്രമങ്ങള്‍, ‘നാഫിസ്’ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍.
സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, വാര്‍ഷിക അവധിയോ അതിന് പകരം ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളോ നിഷേധിക്കുക, അവധി അടുത്ത വര്‍ഷത്തേക്ക് മാറ്റുന്നതിലെ നിയമവിരുദ്ധത.
അനുവദിനീയമായ സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുക, വേനല്‍ക്കാല ഉച്ചവിശ്രമ നിയമങ്ങള്‍ ലംഘിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, മോശം താമസസൗകര്യം നല്‍കുക.
തൊഴില്‍ സ്ഥാപനങ്ങളിലെ ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡ്വൈസറി സെന്ററിന്റെ 80084 എന്ന നമ്പറിലോ, MOHRE UAE ആപ്പ്, മന്ത്രാലയത്തിന്റെ ഔദ്യോഗിക https://www.mofa.gov.ae/en/the-uae/the-government വെബ്‌സൈറ്റ് എന്നിവ വഴിയോ വിവരം അറിയിക്കാം.