
കഴിഞ്ഞ ജൂലൈ മാസത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ച് രാജ്യത്തെ ഇരുചക്ര വാഹന വിപണി. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ മൊത്തം 8,71,355 സ്‌കൂട്ടറുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഇതില്‍ 2,06,170 യൂണിറ്റുകളുടെ വില്‍പ്പനയോടെ ഹോണ്ട ആക്ടിവ തന്നെയാണ് വിപണിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേരിയ കുറവുണ്ടായെങ്കിലും, മുന്നിട്ടുനില്‍ക്കുന്ന ആദ്യ പത്ത് സ്‌കൂട്ടറുകളുടെ ആകെ വില്‍പ്പനയില്‍ ഏകദേശം 30 ശതമാനം വിഹിതവും ആക്ടിവ സ്വന്തമാക്കി. 1,48,595 യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ് ജൂപ്പിറ്റര്‍ രണ്ടാം സ്ഥാനത്തും 82,505 യൂണിറ്റുകളോടെ സുസുക്കി ആക്‌സസ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.
ഇന്ധന മോഡലുകള്‍ക്കൊപ്പം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും വിപണിയില്‍ വലിയ ഡിമാന്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വില്‍പ്പനയില്‍ 59,386 യൂണിറ്റുകളോടെ നാലാം സ്ഥാനത്തെത്തിയ ടിവിഎസ് ഐക്യൂബ് ഇവി വിഭാഗത്തില്‍ മികച്ച മുന്നേറ്റം നടത്തി. 47,184 യൂണിറ്റുകള്‍ വിറ്റഴിച്ച ബജാജ് ചേതക് 307 ശതമാനത്തിലേറെ വളര്‍ച്ചയോടെ അഞ്ചാം സ്ഥാനത്തുണ്ട്. ഇതിനുപുറമെ ഏഥര്‍ റിസ്റ്റ, ഹീറോ വിഡ എന്നീ ഇലക്ട്രിക് മോഡലുകളും മികച്ച വില്‍പ്പന രേഖപ്പെടുത്തി. വിപണിയിലെ ആകെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതത്തില്‍ വലിയൊരു പങ്കും ടിവിഎസ്, ബജാജ് എന്നിവര്‍ കൈയ്യാളുന്നു.
മറ്റു ജനപ്രിയ മോഡലുകളായ ടിവിഎസ് എന്‍ടോര്‍ക്ക്, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഹോണ്ട ഡിയോ, യമഹ എദഞ എന്നിവയും മികച്ച വില്‍പ്പനയോടെ അടുത്ത സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇലക്ട്രിക് വാഹന വിഭാഗം അതിവേഗം വളരുമ്പോഴും പരമ്പരാഗത മോഡലുകള്‍ തങ്ങളുടെ പ്രബലമായ സ്ഥാനം നിലനിര്‍ത്തുന്ന കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.