‘ടൈറ്റാന്‍സ്’ ട്രെയിലര്‍ പുറത്ത്…

‘ടൈറ്റാന്‍സ്’ ട്രെയിലര്‍ പുറത്ത്…

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സില്‍ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.
അപൂര്‍വ്വമായ ഈ ഒത്തുകൂടല്‍ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാന്‍സ്.

പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷന്‍ ഏറെ കൗതുകത്തോടെയാണ് പ്രക്ഷക സമൂഹം
കാത്തിരിക്കുന്നത്.
നേരമ്പോക്കിന്റെ ബാനറില്‍ ഇന്‍ഷാദ് എം. ഹസ്സന്‍, മിഥുന്‍ മാനുവല്‍ തോമസ് പ്രദീപ് സി.എസ്. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സുനില്‍ സിംഗും സജിത് പി വൈയ്യുമാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ്.

ഫാന്റസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു.

കൗതുകകരമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ എത്തിയ ഈ ട്രയിലര്‍ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.

ട്രയിലറിലെ ചില ഭാഗങ്ങള്‍ഒന്നു ശ്രദ്ധിക്കാം.

‘ആന്റണി യെക്കൂസ്സാ എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഒന്നു വിറക്കണം.’
യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.

‘വാനൊക്കെ ഒക്കെയാണ്
പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്…’
പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ…’ അതു പറഞ്ഞാല്‍ തീരൂല്ല. ചേട്ടന്‍ ഗൂഗിള്‍ ചെയ്തു നോക്ക്…’

ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?’ ട്രെയിലറില്‍ കേള്‍ക്കുന്ന ഡയലോഗുകളാണിതൊക്കെ.

ഇത്തരത്തില്‍ ചിരിയും ചിന്തയും നല്‍കുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലര്‍ നിറഞ്ഞുനില്‍ക്കുന്നത്.

ട്രയിലര്‍ നല്‍കുന്ന ഈ സൂചനകളാല്‍ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.

സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, പ്രശസ്ത റാപ് സിംഗര്‍ ബബിജീന്‍, നിഹാല്‍, മണികണ്ഠന്‍ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

കൊച്ചി, കോയമ്പത്തൂര്‍, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ- ജയിംസ് സെബാസ്റ്റ്യന്‍, സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം- വിഷ്ണുശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം- മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, ഡിസൈന്‍- യെല്ലോ ട്രൂത്ത്, സ്റ്റില്‍സ്- സുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്- രാജേഷ് സുന്ദരം,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.

ഒക്ടോബര്‍ മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനത്തുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close