പിറന്നാള്‍ ദിനത്തില്‍ ജയസൂര്യയുടെ പുതിയ ലുക്ക് സമ്മാനിച്ച് ‘ടൈറ്റാന്‍സ്’ അണിയറ പ്രവര്‍ത്തകര്‍

പിറന്നാള്‍ ദിനത്തില്‍ ജയസൂര്യയുടെ പുതിയ ലുക്ക് സമ്മാനിച്ച് ‘ടൈറ്റാന്‍സ്’ അണിയറ പ്രവര്‍ത്തകര്‍

നീട്ടി വളര്‍ത്തിയ മുടിയും താടിയും… പിന്നെ കൈയ്യില്‍ ഒരു പിസ്റ്റളും. എന്തെല്ലാം ദുരൂഹതകളും കൗതുകങ്ങളുമാണ് ഈ ലുക്കിനു പിന്നില്‍?
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റാന്‍സ്’ എന്ന ചിത്രത്തിലേതാണ് ജയസൂര്യയുടെ ഈ പുതിയ ലുക്ക്.

ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് ഈ ലുക്കിലുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഫാന്റസി-ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. അതിനനുയോജ്യമായ വിധത്തിലുള്ള ഒരു ലുക്കു തന്നെയാണിത്.

നേരമ്പോക്കിന്റെ ബാനറില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസ്സന്‍, പ്രദീപ് സി.എസ്. എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്- സുനില്‍ സിംഗ്, സജിത്ത് പി.വൈ.
വിനായകന്‍ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരമാണ്. ജയസൂര്യയും വിനായകനും ചേര്‍ന്ന കോമ്പോ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

വലിയ മുതല്‍മുടക്കില്‍ കൊച്ചി, കോയമ്പത്തൂര്‍, കൊല്ലം എന്നീ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

തിരക്കഥ- ജയിംസ് സെബാസ്റ്റ്യന്‍, സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം- വിഷ്ണുശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം- മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, ഡിസൈന്‍- യെല്ലോ ടൂത്ത്, സ്റ്റില്‍സ്- സുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്- രാജേഷ് സുന്ദരം,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.

ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
ഒക്ടോബര്‍ ഒന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
– വാഴൂര്‍ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close