ജയസൂര്യ-വിനായകന്‍ ചിത്രം ‘ടൈറ്റന്‍സിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു

ജയസൂര്യ-വിനായകന്‍ ചിത്രം ‘ടൈറ്റന്‍സിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയില്‍ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകന്‍ എന്നിവര്‍. ഇവര്‍ക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗര്‍ ബേബി ജീനുമുള്ള ഒരുപോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഈ അഭിനേതാക്കളുടെ ലുക്കും ‘ടൈറ്റന്‍സ്’ എന്ന പേരും ഒരു പാശ്ചാത്യ സിനിമയെ ഓര്‍മ്മപ്പെടുത്തുന്നു എന്നു പറഞ്ഞാല്‍ അതിശയമാവില്ല.

നേരമ്പോക്കിന്റെ ബാനറില്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാന്‍സ് എന്ന ചിത്രത്തിന്റെ പ്രഥമ ലുക്കോടെ യുള്ള ടൈറ്റിലാണ് ഈ വിധത്തില്‍ പ്രകാശനം ചെയ്തിരിക്കുന്നത്.

മികച്ച വിജയം നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒസ്‌ലര്‍ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിന്റെ ബാനറില്‍ ഇന്‍ഷാദ് എം. ഹസ്സന്‍, മിഥുന്‍ മാനുവല്‍ തോമസ്, പ്രദീപ് സി എസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

തികച്ചും ഫാന്റസി ഹ്യൂമര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.

ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിന്റെ ടൈറ്റിലും ഇപ്പോള്‍ ഏറെ കൗതുകത്തോടെ വൈറലായിരിക്കുന്നു.

സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

കൊച്ചി, കോയമ്പത്തൂര്‍, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ- ജയിംസ് സെബാസ്റ്റ്യന്‍, സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം- വിഷ്ണുശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം- മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, ഡിസൈന്‍- യെല്ലോ ട്രൂത്ത്, സ്റ്റില്‍സ്- സുഹൈബ് എസ്.ബി.കെ, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- സുനില്‍ സിംഗ്, സജിത് പി.വൈ., പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്- രാജേഷ് സുന്ദരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.

ഒക്‌ടോബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
– വാഴൂര്‍ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close