ആഗസ്റ്റ് ഏഴിന് റിലീസിനു മുന്നോടിയായി ‘തുടക്കം’ ട്രയിലര്‍ എത്തി

ആഗസ്റ്റ് ഏഴിന് റിലീസിനു മുന്നോടിയായി ‘തുടക്കം’ ട്രയിലര്‍ എത്തി

ഹൃദ്യമായ കുടുംബമുഹൂര്‍ തങ്ങളും, തില്ലര്‍ രംഗങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന തുടക്കം സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ പ്രകാശനം ചെയ്തു.
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റെണി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുതിന്റെ ഭാഗമായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടത്.

ആഗസ്റ്റ് മൂന്ന് ചൊവ്വാഴ്ച്ച കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ചിത്രത്തിലെ അഭിനേതാക്കളും, അണിയറപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലൂടെയാണ് ട്രയിലര്‍ പ്രകാശനം നടത്തിയത്.

വിസ്മയാമോഹന്‍ലാലിന്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പിലൂടെ പ്രേഷകരുടെ ഏറെ പ്രതീഷക്കു വക നല്‍കിയ ചിത്രമാണ് തുടക്കം. ആ പ്രതീഷക്കു ഒട്ടും കോട്ടം തട്ടാത്ത വിധത്തില്‍ തന്നെയാണ് ട്രയിലറിലെ രംഗങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു സാധാരണ ചിത്രം. ഇതിന്റെ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നതെന്താണന്ന് ഏഴാം തീയതി വരെ കാത്തിരിക്കാം.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്.
മോഹന്‍ലാല്‍ നിര്‍ണ്ണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. എമില്‍ വിന്‍സന്റും ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.

മേല്‍പ്പറഞ്ഞ അഭിനേതാക്കള്‍ക്കു പുറമേ, ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്‌സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്‍, എന്നിവരും പ്രധാന താരങ്ങളാണ്.

ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സൈലക്‌സ്‌ര ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍ കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close