
തളിരോമലേ…
ചെറു തൂവലേ…
കണിയായ് വാ..
കളിയാടി വാ..
മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തില്‍ എത്തുന്ന മനോഹരമായ ഗാനം.
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയുടെ വീഡിയോ ഗാനമാണിത്.
ജോപോള്‍ രചിച്ച് ജെയ്ക്ക് ബിജോയ്‌സ് ഈണമിട്ട ഈ ഗാനത്തിന് നവമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മാതാപിതക്കളുടെ പൊന്നോമനയായ മകളെ കുറിച്ച് അമ്മ പാടുന്ന ഈ ഗാനം കുടുംബ സദസ്സ്യകളെ ഏറെ സ്പര്‍ശിക്കാതിരക്കില്ല. വീഡിയോയിലെ ഹൃദയസ്പര്‍ശിയായ വിഷ്വല്‍സും ചിത്രത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു.
വിസ്മയ മോഹന്‍ലാല്‍, സായ്കുമാര്‍, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തില്‍ പ്രത്യഷ പ്പെട്ടിരിക്കുന്നത്.
നല്ലൊരു ഇടവേളക്കുശേഷമാണ് മലയാളത്തിന്റെ മുന്‍നായിക കൂടിയായ ചിപ്പി വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്.
ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഈ ചിതത്തിന്റെ പിന്നില്‍ ചില സുപ്രധാനമായ വഴിത്തിരിവുകളും പ്രതീക്ഷിക്കാം.
ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിന്നതിനു മുന്നോടിയായിട്ടാണ് ഈ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ചരിത്രം തിരുത്തി കുറിച്ച ‘2018’ എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും, വിസ്മയാ മോഹന്‍ലാലിന്റെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പും ഒപ്പം മോഹന്‍ലാലിന്റെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘തുടക്കം’.
പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.
ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖമായ ആശിഷ് ജോ ആന്റണിയാണ്.
മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്‌സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്‍, എന്നിവരും പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം മോഹന്‍ലാലും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സൈലക്‌സ്‌ര ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍ കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com