
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് പുതിയ പോസ്റ്റര്‍ ശ്രദ്ധേയമായി. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
വിസ്മയാ മോഹന്‍ലാലിന്റെയും, മോഹന്‍ലാലിന്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആന്റണി, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, വീല്‍ച്ചെയറില്‍ സായ് കുമാര്‍, പൊലീസ് യൂണിഫോമില്‍ മനോജ് കെ. ജയന്‍, എന്നിവര്‍…
ഏറ്റവും താഴെയായി ഇരുട്ടില്‍ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ്… ഓടുന്ന നായയുടെ കഴുത്തില്‍ ചങ്ങല പിടിച്ച് കൂടെ ഓടുന്ന രണ്ടു പെണ്‍കുട്ടികള്‍… അതിലൊന്ന്… വിസ്മയാ മോഹന്‍ലാല്‍.
ഈ ചിത്രത്തിന്റെ എല്ലാ പ്രൊമോഷന്‍ പോസ്റ്ററുകളിലും ഈ നായയേയും കാണാം. ചിത്രത്തിലെ ഒരു സുപ്രധാനമായ ക്യാരക്ടര്‍ തന്നെയാണ് ഈ നായയെന്ന് തീര്‍ച്ചയായും അനുമാനിക്കാം.
വിസ്മയാ മോഹന്‍ലാലിന്റെ ആദ്യ ചിത്രവും മോഹന്‍ലാലിന്റെ സാന്നിദ്ധ്യവുമായി ഏറെ പ്രശസ്തി നേടിയ ചിത്രമാണ് ‘തുടക്കം’.
ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഈ കുടുംബത്തിന്റെ പിന്നാമ്പുറങ്ങളില്‍ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ചില ഗിമിക്‌സുകള്‍ സംവിധായകന്‍ ഈ ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നു എന്നാണ് ആരാധകര്‍ക്കിടയില്‍ പരക്കുന്ന സംസാരം.
അതിനായി ഓഗസ്റ്റ് ഏഴുവരെ കാക്കാം…
ഡോ. എമില്‍ വിന്‍സന്റും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.
മേല്‍പ്പറഞ്ഞ അഭിനേതാക്കള്‍ക്കു പുറമേ ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്‌സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്‍, എന്നിവരും പ്രധാന താരങ്ങളാണ്.
ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സൈലക്‌സ്‌ര ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍ കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com