
അരണ്ട വെളിച്ചത്തില്‍ ഒറ്റപ്പെട്ട ഒരു വീട്…
വീട്ടിലേക്കു നീളുന്ന വഴിയില്‍ കൗതുകമുള്ള ഒരു വെളുത്ത നായ.
ഒരു വില്‍ച്ചെയറില്‍ സായ് കുമാര്‍. പിന്നില്‍ ബോബി കുര്യന്‍, മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍….
കുറേക്കൂടി വലുപ്പത്തില്‍ പുതുമുഖം ആശിഷ് ജോ ആന്റണി, വിസ്മയാ മോഹന്‍ലാല്‍, മോഹന്‍ലാല്‍ എന്നിവര്‍…
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതുതായി പ്രകാശനം ചെയ്ത പോസ്റ്ററിലെ ദൃശ്യങ്ങളാണിത്.
ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കൂടിയാണിത്.
ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
വിസ്മയാ മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇന്‍ഡ്യക്കകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലും കൂടിച്ചേര്‍ന്നുള്ള പോസ്റ്റര്‍ ആരാധകരെ ഏറെ ആവേശത്തിമിര്‍പ്പിലെത്തിച്ചിരിക്കുന്നു.
നവമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്.
ഒരു സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
ആ വീടും നായയുമെല്ലാം അതിന്റെ പ്രതീകങ്ങളായി കാണാം. ചിത്രത്തില്‍ ഈ നായക്കും ഏറെ പ്രാധാന്യം ഉണ്ടന്ന് വിശ്വസിക്കാം.
ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗതിയെന്ന് മുമ്പ് പുറത്തുവിട്ട അപ്‌ഡേഷനുകളിലൂടെ മനസ്സിലാക്കാന്‍ കഴിയും.
ഒരു കുടുംബ ജീവിതം എങ്ങനെ സംഘര്‍ഷ ഭരിതമാകുമെന്നതാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് പ്രേഷകര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ശ്രമിക്കുന്നത്.
ഓണത്തിന് മുന്നോടിയായി പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.
ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സൈലക്‌സ്‌ര ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍ കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com