തിരുവോണം ബംപര്‍: 30 കോടി കണ്ണൂര്‍ തളിപ്പറമ്പിലേക്ക്

തിരുവോണം ബംപര്‍: 30 കോടി കണ്ണൂര്‍ തളിപ്പറമ്പിലേക്ക്

കേരളക്കര ഒന്നാകെ അത്യന്തം ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപറിന്റെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം കണ്ണൂര്‍ തളിപ്പറമ്പിലേക്ക്!

മന്ത്രി കെ. മുരളീധരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചപ്പോള്‍ ഠഘ 360615 എന്ന ഭാഗ്യ നമ്പറിലൂടെയാണ് ആ മഹാഭാഗ്യം വന്നെത്തിയത്.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലെ പി.വി. വല്‍സരാജന്റെ കയ്യില്‍ നിന്ന് ചില്ലറ വില്‍പനക്കാരനായ സുജിത്ത് വാങ്ങി വിറ്റ ടിക്കറ്റാണിത്. ചക്കരക്കല്‍ മുത്തു ഏജന്‍സിയാണ് ഇതിന്റെ ഹോള്‍സെയില്‍ വിതരണക്കാര്‍.

മുന്‍പൊരു ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനവും ഇവര്‍ വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നതിനാല്‍, വീണ്ടും ബംപര്‍ ഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഏജന്‍സിയും നാട്ടുകാരും. ഒന്നാം സമ്മാനത്തിന് പുറമെ 1 കോടി വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും, 25 ലക്ഷം വീതം 20 പേര്‍ക്ക് നല്‍കുന്ന മൂന്നാം സമ്മാനവുമടക്കം കോടികളുടെ സമ്മാനമഴയാണ് ഇത്തവണ പെയ്തിറങ്ങിയിരിക്കുന്നത്.

ഒറ്റരാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ ആ വലിയ ഭാഗ്യശാലിക്കും മറ്റു സമ്മാനങ്ങള്‍ നേടിയവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!
തേടിയെത്തിയ ഈ വലിയ അപൂര്‍വ്വ ഭാഗ്യം ജീവിതകാലം മുഴുവന്‍ സുരക്ഷിതമായി വിനിയോഗിക്കാനും സംരക്ഷിക്കാനും സാധിക്കട്ടെ.

നിങ്ങളുടെയും കുടുംബത്തിന്റെയും വരുംതലമുറയുടെയും ഭാവി സന്തോഷഭരിതമാക്കട്ടെ!

Post Your Comments Here ( Click here for malayalam )
Press Esc to close