‘തേവര്‍’ പൊള്ളാച്ചിയില്‍ ആരംഭിച്ചു

‘തേവര്‍’ പൊള്ളാച്ചിയില്‍ ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, ഡോക്ടര്‍ റോഷന്‍ രാജ്, ഷഹീന്‍ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേവര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൊള്ളാച്ചി ശിങ്കനല്ലൂരില്‍ ആരംഭിച്ചു.

ഫാന്റസി, ഹ്യൂമര്‍, ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ശ്രീമതി രജിതാ രാജന്‍ നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് രാജന്‍ മൊട്ടമ്മല്‍ ഫസ്റ്റ് ക്ലാപ്പടിച്ചു.

തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, മന്‍സൂര്‍ അലിഖാന്‍, വയ്യാപുരി, ഐശ്വര്യ, പൂജ റാം, ഡാനി, ദേവന്‍, സന്തോഷ് കീഴാറ്റൂര്‍, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഹൊറയ്‌സണ്‍ എന്റര്‍ടൈന്റസിന്റെ ബാനറില്‍ മൊട്ടമ്മല്‍ രാജന്‍ (ദോഹ) നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക് നിര്‍വ്വഹിക്കുന്നു.
സംഗീതം- ഔസേപ്പച്ചന്‍, എഡിറ്റര്‍- ആയൂബ് ഖാന്‍, ആര്‍ട്ട് ഡയറക്ടര്‍- സജിത്ത് മുണ്ടയാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജബ്ബാര്‍ മതിലകം, പ്രോജക്ട് ഡിസൈനര്‍-ഹംസ ദേശമംഗലം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രസാദ് യാദവ്, കോസ്റ്റ്യൂം ഡിസൈനര്‍- സുകേഷ് താനൂര്‍, മേക്കപ്പ്- മഹേഷ് ചേര്‍ത്തല, സ്‌ക്രിപ്റ്റ് അസോസിയേറ്റ്- ബിനു കുമാര്‍ എസ്, കൊറിയോഗ്രാഫി- കുമാര്‍ ശാന്തി, ആക്ഷന്‍- ബ്രൂസിലി രാജേഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍- വിവേക് ശ്രീ കാര്‍ത്തികേയന്‍, ഫിനാന്‍സ് മാനേജര്‍- മുരുകേശന്‍ കല്‍പ്പാത്തി, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് ശ്രീകൃഷ്ണപുരം, അരുണ്‍ കണ്ണൂര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, പി ആര്‍ ഒ- എ.എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close