
ധ്യാന്‍ ശ്രീനിവാസന്‍, ഡോക്ടര്‍ റോഷന്‍ രാജ്, ഷഹീന്‍ സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേവര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മുഴുനീള കോമഡി ഫാമിലി എന്റര്‍ടെയ്‌നറായ ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, ഷാജു ശ്രീധര്‍, മേജര്‍ രവി, ദേവന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, ജയരാജ് വാര്യര്‍, ഐശ്വര്യ, പൂജ റാം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഹൊറൈസണ്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ മൊട്ടമ്മല്‍ രാജന്‍ (ദോഹ) നിര്‍മിക്കുന്ന അഞ്ചാമത്തെ നിര്‍മ്മാണ സംരംഭമാണ് ‘തേവര്‍’.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാഹുല്‍ രാജ് മൊട്ടമ്മല്‍, വാസുദേവന്‍.
നര്‍മ്മവും രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി, കുടുംബത്തോടൊപ്പം തിയേറ്ററില്‍ ആസ്വദിക്കാവുന്ന വിനോദചിത്രമെന്ന നിലയിലാണ് ‘തേവര്‍’ അവതരിപ്പിക്കുന്നത്.
ഔസേപ്പച്ചന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഗാനരചന- ശ്രീകുമാര്‍ എസ്, ഛായാഗ്രഹണം- എല്‍ദോ ഐസക്ക്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- സിഖില്‍ ശിവകല, എഡിറ്റിംഗ്- അയൂബ് ഖാന്‍, കലാസംവിധാനം- സജിത് മുണ്ടയാട്, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍- ദിനകര്‍ ബി നായര്‍,
ഡി ഐ- വിസ്ത സ്റ്റുഡിയോയില്‍, കളറിസ്റ്റ്- രമേഷ് അയ്യര്‍, ഫൈനല്‍ മിക്‌സിംഗ്- കരുണ്‍ പ്രസാദ്, സ്റ്റുഡിയോ- സൗണ്ട് ബ്രൂവറി, വിഎഫ്എക്‌സ്- കെ എസ് രഘുനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- വിവേക് ശ്രീകാര്‍ത്തികേയം, സരിത വിവേക്, ഫിനാന്‍സ് മാനേജര്‍- മുരുകേശന്‍ കല്‍പ്പാത്തി, മേക്കപ്പ്- മഹേഷ് ചേര്‍ത്തല, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, നൃത്തസംവിധാനം- കുമാര്‍ ശാന്തി, സംഘട്ടനം- തവ്‌സി രാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രസാദ് യാദവ്, അസോസിയേറ്റ് ഡയറക്ടര്‍- സനിത ദാസന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അരുണ്‍ കണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജബ്ബാര്‍ മതിലകം, പ്രൊജക്ട് ഡിസൈനര്‍- ഹംസ ദേശമംഗലം, ലൊക്കേഷന്‍ മാനേജര്‍- കുട്ടിരാജ കോവൈ, ഓണ്‍ലൈന്‍ പ്രമോഷന്‍- ഒപ്ര ഡിജിറ്റല്‍, വിതരണം- ഹൊറൈസണ്‍ എന്റര്‍ടെയ്‌ന്മെന്റ്‌സ്.

പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘തേവര്‍’ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു. പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com