
റഷ്യയിലെ പ്‌സ്‌കോവില്‍ ലോക്കല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ 2026 ജൂലൈ 23 മുതല്‍ 26 വരെ നടന്ന ഏഴാമത് വെസ്‌റ്റേണ്‍ ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷനല്‍ മത്സര വിഭാഗത്തില്‍ ‘തിയറ്റര്‍ – ദ മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടി.
റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റര്‍. ഇന്ത്യ, കസാക്കിസ്ഥാന്‍, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാന്‍, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് പ്രിക്‌സ് വിജയിയെ നിര്‍ണ്ണയിക്കുന്നത്.
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഉത്പടെ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രശസ്ത റഷ്യന്‍ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ അലക്‌സി ജര്‍മ്മന്‍ ജൂനിയര്‍ (Alexey German Jr Chairman of the jury, Russian film director, screenwriter, producer) ജൂറി ചെയര്‍മാന്‍ ആയ കമ്മിറ്റിയില്‍ സിനിമാ നിരൂപകനും, ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്‌റ്റെപനോവ് (Vasily Stepanov Film critic, editor-in-chief of the magazine ‘Seance’), സംഗീതജ്ഞന്‍, പ്രസാധകന്‍, തിരക്കഥാകൃത്ത്, റോക്ക് ബാന്‍ഡ് കിനോയുടെ സ്ഥാപകനുമായ അലക്‌സി റൈബിന്‍ (Alexey Rybin
Musician, publisher, screenwriter, founder of the rock band Kino), ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്മായ
റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev Actor, director, screenwriter, People’s Artist of Uzbekistan), അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ എഡ്ഗര്‍ ബാഗ്ദാസര്യന്‍ (Edgar Baghdasaryan Armenian film director, screenwriter, producer) എന്നിവരാണ് അംഗങ്ങള്‍.
‘തിയറ്റര്‍ദ മിത്ത് ഓഫ് റിയാലിറ്റി’എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ് നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത് വിദ്യാസാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോര്‍, മേക്കപ്പ്- സേതു ശിവദാനന്ദന്‍ & ആഷ് അഷ്‌റഫ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റര്‍- അരുണ്‍ സോള്‍, കളറിസ്റ്റ്- ശ്രീധര്‍ വി, ടൈറ്റില്‍ ഡിസൈന്‍- ഷിബിന്‍ കെ കെ, ഓണ്‍ലൈന്‍ പ്രൊമോഷന്‍സ്- വിപിന്‍ കുമാര്‍, വി എഫ് എക്‌സ്- 3 ഡോര്‍സ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ജിതേഷ് കടക്കല്‍, പി ആര്‍ ഒ- എസ് ദിനേശ്.
Online PR – CinemaNewsAgency.Com