‘ത തവളയുടെ ത’ ഫെബ്രുവരി 27ന് റിലീസ്

‘ത തവളയുടെ ത’ ഫെബ്രുവരി 27ന് റിലീസ്

അനു മോള്‍, സെന്തില്‍ കൃഷ്ണ, അന്‍വിന്‍ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കുട്ടികളുടെ ചിത്രം ‘ത തവളയുടെ ത’ ഫെബ്രുവരി ഇരുപത്തിയേഴിന് തിയേറ്ററുകളില്‍ എത്തും.

തൊണ്ണൂറുകളിലെ ‘ബാലു’ എന്ന കുട്ടിയുടെ കഥ പറയുന്ന ‘ത തവളയുടെ ത’ തികച്ചും ഒരു ഫാമിലി എന്റര്‍ടൈനര്‍ ചിത്രമാണ്.

ആനന്ദ് റോഷന്‍, ഗൗതമി നായര്‍, ശ്രീ പദ്, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, സുനില്‍ സുഖദ,ഹരികൃഷ്ണന്‍, അജിത് കോശി, ജോജി ജോണ്‍, ജെന്‍സണ്‍ ആലപ്പാട്ട്, സ്മിത അമ്പു, വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങള്‍.

ഫോര്‍ടീന്‍ ഇലവന്‍ സിനിമാസ്, ബിഗ് സ്‌റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേര്‍ന്ന് അവതരിപ്പിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വര്‍ഗ്ഗീസ്, ഛായാഗ്രഹണം- ബിപിന്‍ ബാലകൃഷ്ണന്‍.
ബീയാര്‍ പ്രസാദ് എഴുതിയ മനോഹരമായ വരികള്‍ക്ക് നിഖില്‍ രാജന്‍ സംഗീതം പകരുന്നു.

ചിത്രസംയോജനം- ജിത്ത് ജോഷി, വിഷ്ണു നാരായണന്‍, ആര്‍ട്ട്- അനീസ് നാടോടി, സൗണ്ട് ഡിസൈന്‍- സവിത നമ്പ്രത്ത്, ഫൈനല്‍ മിക്‌സ്- അനീഷ് പൊതുവാള്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, സ്റ്റില്‍സ്- ഇബ്‌സെന്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍- ഗ്രാഷ്, അബ്രു സൈമണ്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- ഫോക്‌സ് ഡോട്ട് മീഡിയ, വൈറ്റ് വേവ്‌സ് ഡിസൈന്‍സ് സനല്‍ പി കെ, ലൈം ടീ.

കാസര്‍കോട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.

പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close