‘തര്‍ക്കം’ തുടങ്ങി…

‘തര്‍ക്കം’ തുടങ്ങി…

ദേശീയ അവാര്‍ഡ് ജേതാവായ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘തര്‍ക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു.

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയില്‍ വച്ച് ശ്രീ ത്രിവിക്രമ അഡികള്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

പി ഡബ്ള്‍യൂ എല്‍ ഒ എന്റര്‍ടൈയ്ന്‍മെന്റ്, സജിന്‍ ബാബു പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ അനൂപ് കുട്ടി, സജിന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വഹിക്കുന്നു.

പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രത്തില്‍ ജാതി ഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുര്‍ജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍, റിയാലിസ്റ്റ്ക് ത്രില്ലര്‍ ജോണറില്‍ ദൃശ്യവല്‍ക്കരിക്കുന്നു.

ക്ലൈമാക്‌സ് രംഗങ്ങള്‍ ഒരേ സമയം ഏഴോളം ക്യാമറകള്‍ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേല്‍നോട്ടത്തിലാണ് ചിത്രീകരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ‘തര്‍ക്കം’ പുരോഗമിക്കുന്നത്.

ഛായാഗ്രഹണം- നന്ദകുമാര്‍ തോട്ടത്തില്‍, സിംബാദ്, റോഷന്‍ ജോസ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, ലൈന്‍ പ്രൊഡ്യൂസര്‍- ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- വിനോദ് പട്ടണക്കാടന്‍, ആക്ഷന്‍ ഡയറക്ടര്‍- റോബിന്‍ മാസ്റ്റര്‍ ടീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രന്‍, സൗണ്ട് മിക്‌സിംഗ്- ജുബിന്‍ രാജ്, വസ്ത്രാലങ്കാരം- സുര്‍ജിഷ് സി സുരേഷ്, മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടര്‍- സോനു രാമകൃഷ്ണന്‍, ജാസിര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സുബിന്‍ ജോര്‍ജ്, പ്രൊജക്ട് ഡിസൈനര്‍- അരുണ്‍ സോള്‍, കാസ്റ്റിംഗ് ഡയറക്ടര്‍- രാജേഷ് നാരായണന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ശ്യാം കാര്‍ഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകന്‍, സെക്കന്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്,
മാര്‍ക്കറ്റിംഗ്- പ്രതീഷ് ശേഖര്‍, പബ്ലിസിറ്റി ഡിസൈന്‍- ദിലീപ്ദാസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close