മൂന്ന് തലമുറകളുടെ കഥയുമായി ‘തലയണ'(ലൂപ്പ് കഥ); സിനി സ്‌കറിയയുടെ ചിത്രം പൂര്‍ത്തിയാകുന്നു

മൂന്ന് തലമുറകളുടെ കഥയുമായി ‘തലയണ'(ലൂപ്പ് കഥ); സിനി സ്‌കറിയയുടെ ചിത്രം പൂര്‍ത്തിയാകുന്നു

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെയും നഷ്ടമാകുന്ന മാനുഷിക മൂല്യങ്ങളുടെയും കഥ പറയുന്ന ‘തലയണ’ (ലൂപ്പ് കഥ) എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.

ഷോര്‍ട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയയായ സിനി സ്‌കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സിനി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ആലപ്പി ടാക്കീസ്’ ആണ് നിര്‍മ്മാണം.

ഒരു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കിടയിലെ ആത്മബന്ധവും സ്‌നേഹവും സ്വാര്‍ത്ഥ മോഹങ്ങളും ഇഴചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹരിപ്പാട് ബ്രഹ്മന്‍ (മറിമായം ഫെയിം), ദുര്‍ഗ ഹരിപ്പാട് (പ്രണയവിലാസം ഫെയിം), പൊന്നു കോട്ടയം, സുനില്‍ സി.പി., ശശി പള്ളാത്തുരുത്തി, പ്രണവം ഉണ്ണികൃഷ്ണന്‍, റിസ മരിയ സിറിള്‍, ജനീഷ് കുട്ടനാട്, ആന്റണി ആപ്പിച്ചേരി, ആലപ്പി ജോണ്‍സണ്‍, അനില്‍ വിളവനാല്‍, ബിജു മാങ്ങാട്, മെറിന്‍ ഫോര്‍ട്ട് കൊച്ചി, ജയിംസ് കിടങ്ങറ, രതീഷ് ശശിധരന്‍, മാണിക്യന്‍, മനോഹരന്‍ എന്നിവരാണ് അഭിനേതാക്കള്‍.

സംഗീതം: വി.ജി. റുഡോള്‍ഫ്, ഛായാഗ്രഹണവും എഡിറ്റിംഗും: സിറിള്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജനീഷ് കെ.ടി.ഡി.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close