
ടീ ബോര്‍ഡ് ഇന്ത്യ, സൗത്ത് സോണല്‍ ഓഫീസ്, കൂനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. ബരണി കുമാര്‍ കഅടന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരം ലുലു മാളില്‍ ‘Tea Experience’ സംഘടിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ ചെറുകിട തേയില കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധതരം തേയിലകളെ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍, നീലഗിരിയിലെ ചെറുകിട തേയില കര്‍ഷകര്‍ ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് ഗ്രീന്‍, ഊലോങ്, വൈറ്റ്, വിവിധ ഫ്‌ളേവേര്‍ഡ് സ്‌പെഷ്യാലിറ്റി തേയിലകള്‍ പ്രദര്‍ശിപ്പിച്ചു.
ടീ ബോര്‍ഡിന്റെ പിന്തുണയോടെ ഊട്ടിയിലെ സംരംഭകര്‍ വിവിധ പ്രീമിയം സ്‌പെഷ്യാലിറ്റി ടീകള്‍ അവതരിപ്പിച്ചു.
മാര്‍ക്കറ്റില്‍ സാധാരണയായി ലഭ്യമല്ലാത്ത വിവിധ പ്രീമിയം ടീകള്‍ രുചിച്ചറിയാനും പരിചയപ്പെടാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിച്ചു. സ്റ്റാളില്‍ മികച്ച ജനപങ്കാളിത്തവും ആവേശകരമായ പ്രതികരണവും ഉണ്ടായി.
ടീ ബോര്‍ഡ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്. ഹരിപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള തേയില ഉല്‍പ്പാദനത്തിന്റെ പ്രാധാന്യവും ചെറുകിട കര്‍ഷകരുടെ ഹാന്‍മേഡ് സ്‌പെഷ്യാലിറ്റി തേയിലകള്‍ പ്രോത്സാഹിപ്പിക്കുന്ന ടീ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. ലുലു തിരുവനന്തപുരം മാനേജര്‍ അഖില്‍ പരിപാടിയില്‍ പങ്കെടുത്തു.
ടീ ബോര്‍ഡ് ഇന്ത്യ, കൂനൂരിലെ ഡോ. ആര്‍. ഉമ മഹേശ്വരി, രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന Tea Experience പരിപാടികളുടെ ലക്ഷ്യത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.
കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി സന്ദര്‍ശകര്‍ക്കായി ഏലക്ക ഫ്‌ളേവര്‍ഡ് ടീ വിതരണം ചെയ്യുകയും ടീ ടേസ്റ്റിംഗ് സെഷന്‍ സംഘടിപ്പിക്കുകയും ചെയ്തു.
