ഗായത്രി-
കൊച്ചി: ആദായനികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും നികുതി സ്ലാബില്‍ ഇത്തവണ മാറ്റമില്ല. എന്നാല്‍, അഞ്ചുലക്ഷം രൂപയില്‍ താഴെ നികുതിവിധേയ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന ഇടക്കാലബജറ്റ് നിര്‍ദേശത്തിന് പ്രാബല്യമുണ്ടാകും. അതായത്, അഞ്ചുലക്ഷം രൂപയില്‍ താഴെ നികുതിവിധേയ വരുമാനമുള്ളവര്‍ക്ക് റിബേറ്റ് ഇനത്തില്‍ നികുതി ഒഴിവാക്കിക്കിട്ടും.
അഞ്ചുലക്ഷം രൂപക്കുമേല്‍ നികുതിവിധേയ വരുമാനമുള്ളവര്‍ക്ക് നിലവിലുള്ളതുപോലെ നികുതി നല്‍കേണ്ടിവരും. അതായത്, രണ്ടരലക്ഷം രൂപവരെ വാര്‍ഷികവരുമാനത്തിന് നികുതിയില്ല. രണ്ടരലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ അഞ്ചുശതമാനം, അഞ്ചുലക്ഷംമുതല്‍ 10 ലക്ഷംവരെ 20 ശതമാനം, 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനം എന്നിങ്ങനെ തുടരും.
എന്നാല്‍, അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുകോടിമുതല്‍ അഞ്ചുകോടി രൂപവരെ വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 25 ശതമാനമായി ഉയര്‍ത്തി. ഇതോടെ അവരുടെ നികുതിബാധ്യത ഏതാണ്ട് 39 ശതമാനമാകും. 30 ശതമാനം നികുതിയും അതിനുമേലുള്ള സര്‍ച്ചാര്‍ജ്, സെസ് എന്നിവയും ചേര്‍ന്നാണ് ഇത്.
അഞ്ചുകോടിക്കുമേല്‍ വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 37 ശതമാനമായി ഉയര്‍ത്തി. ഇതോടെ ഇവരുടെ നികുതിബാധ്യത 42.7 ശതമാനമാകും. 30 ശതമാനം നികുതിയും അതിന്റെ മേലുള്ള 37 ശതമാനം സര്‍ച്ചാര്‍ജും വിവിധ സെസ്സുകളും ചേര്‍ത്താണ് ഇത്.