ടാരന്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു

ടാരന്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു

ഒരു സിനിമയെ സംബന്ധിച്ചടത്തോളം കെട്ടുറപ്പും പുതുമയും നല്‍കുന്ന ഒരു കഥയുടെ പിന്‍ബലമാണ് ഏറ്റവും വലുത്. അതിന്റെ പിന്നിലേ എന്തും വരൂ… അത്തരത്തിലൊരു സിനിമക്കാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച്ച തിരിതെളിഞ്ഞത്.
ചിത്രം ‘ടാരന്റിനോ’.

ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എല്‍വിന്‍ സി. ജോണ്‍സനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ചലച്ചിത്ര കമ്പനിയായ ‘പ്ലോട്ട് പിക്‌ച്ചേഴ്‌സ’ും, ‘സംഭവം അദ്ധ്യായം ഒന്ന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘നല്ല സിനിമ’യും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചേര്‍ത്തല പള്ളിപ്പുറത്ത്, കടവന്‍ ഹൗസില്‍ നടന്ന പൂജാ ചടങ്ങില്‍ സബീനാ ബീവിയും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചേര്‍ന്നു ഭദ്രദീപം തെളിയിച്ചുകൊണ്ടായിരുന്നു ആരംഭം കുറിച്ചത്. തുടര്‍ന്ന് പട്ടണം റഷീദ് സ്വിച്ചോണ്‍ കര്‍മ്മവും പ്രതീഷാഷാ (പ്ലോട്ട് പിക്‌ച്ചേഴ്‌സ് ദുബായ്) ഫസ്റ്റ് ക്ലാപ്പും നല്‍കി.

ടാരന്റിനോ (TARANTINO)

മലയാളത്തിലെ പോലീസ് ത്രില്ലര്‍ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്.
ഓരോ കേസിനും ഒരു കഥയുണ്ട്. എന്നാല്‍, സത്യം നമ്മള്‍ കരുതുന്നതല്ലെങ്കിലോ?

പരമ്പരാഗത കഥപറച്ചില്‍ രീതികളില്‍നിന്ന് മാറി, നിഗൂഢതകളും അപ്രതീക്ഷിത വഴിത്തിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ വേറിട്ടൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന പുതിയ മലയാളം പോലീസ് ത്രില്ലര്‍ ചിത്രമാണ് ടാരന്റിനോ. വ്യത്യസ്തമായൊരു കഥാപശ്ചാത്തലത്തിലൂടെ പോലീസ് ത്രില്ലര്‍ വിഭാഗത്തിന് പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കുകയാണ് ചിത്രം.

രഞ്ജി പണിക്കര്‍, ദീപക് പറമ്പോല്‍, സിദ്ദിഖ്, മണിയന്‍പിള്ള രാജു, സെന്തില്‍ കൃഷ്ണ, നിരഞ്ജ് മണിയന്‍പിള്ള രാജു, പാര്‍ഥ് തിവാരി, (കില്‍), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയര്‍ സി. ജോണ്‍, ഓര്‍ഹാന്‍ (സര്‍കീറ്റ്), ആദിശേഷന്‍ (ബാലന്‍), ഫഹദ് സിദ്ദീഖ് തുടങ്ങി ശ്രദ്ധേയരായ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം വിനീത് കുമാര്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ക്യാമറയ്ക്കു മുന്നിലും പിന്നിലും പുതിയ പ്രതിഭകളെ അണിനിരത്തുന്ന ഈ ചിത്രം, മലയാള സിനിമയില്‍ പുതിയ സര്‍ഗാത്മക ശബ്ദങ്ങള്‍ക്കും അവസരമൊരു
ക്കുന്നു.

‘ടാരന്റിനോ’ – വേറിട്ടൊരു പോലീസ് ത്രില്ലര്‍ നിങ്ങളിലേക്കെത്തുന്നു.
എസ് ജയകൃഷ്ണന്റേതാണു തിരക്കഥ. സംഗീതം- ഗോഡ് വിന്‍ തോമസ്, ഛായാഗ്രഹണം- പ്രകാശ് രാണ, എഡിറ്റിംഗ്- അര്‍ജുന്‍ പ്രകാശ്, കലാസംവിധാനം- മഹേഷ് ശ്രീധര്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റിയൂം ഡിസൈന്‍- ബ്യൂസി ബേബി ജോണ്‍, സൗണ്ട് ഡിസൈന്‍- ശ്രീനാഥ് രവീദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്,
ആക്ഷന്‍- ശ്രാവന്‍ സത്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അതൂപ് മോഹന്‍ എസ്., ഡിസൈന്‍- യെല്ലോടൂത്ത്, ഫിനാന്‍സ് കണ്‍ടോളര്‍- വിജയന്‍ ഉണ്ണി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയേഷ് എന്‍ആര്‍.
-വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close