
അരുണ്‍ ഗോപി നിര്‍മ്മിക്കുന്ന രണ്ടാമതു ചിത്രം സാഗര്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.
കനകരാജ്യം, വീകം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സാഗര്‍ ഈ ചിത്രം പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് കോമഡി തില്ലര്‍ ജോണറിലാണ് അവതരിപ്പിക്കുന്നത്.
ഒരുഡിറ്റക്ടീവ് കോമഡിച്ചിത്രം.
ഒരു ഇന്‍വസ്റ്റിഗേഷന്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡിറ്റക്ടീവായി എത്തുന്നത് സൈജുകുറുപ്പാണ്.
സായ് കുമാര്‍, അല്‍ത്താഫ് സലിം, ഹരിശ്രി അശോകന്‍, സുധീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, സുധീഷ്, മധുപാല്‍, ഷാന്‍ റഹ്മാന്‍, ഷാജു ശ്രീധര്‍, റിയാ ജിത്തു, ഉത്തരാ ഉണ്ണി, ആല്‍ഫി പഞിക്കാരന്‍, ശ്രീരേഖ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.
അരുണ്‍ ഗോപി എക്‌സൈമെന്റ് & ജസ്റ്റിന്‍ & മാത്യു എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപി, ജസ്റ്റിന്‍, മാത്യു എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ്.
സെപ്റ്റംബര്‍ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന സ്വിച്ചോണ്‍ കര്‍മ്മത്തോടെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com