എം.പത്മകുമാര്‍ ഹിന്ദിയിലേക്ക് ചിത്രം ‘സൂര്യ’

എം.പത്മകുമാര്‍ ഹിന്ദിയിലേക്ക് ചിത്രം ‘സൂര്യ’

മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ എം. പത്മകുമാര്‍ ബോളിവുഡ്ഡിലേക്കു കടക്കുന്നു.
ആദ്യ ചിത്രം ‘സൂര്യ’യാണ്.

സുപ്പര്‍ താരമായ സണ്ണി ഡിയോള്‍ നായകനായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സണ്ണി ഡിയോളിന്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു.

ജയ്പൂര്‍, ഉദയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം നവംബര്‍ ഇരുപതിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന അനൗണ്‍സ്‌മെന്റോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

എം.എം. മൂവീസിന്റെ ബാനറില്‍ കമല്‍ മുക്കൂട്ട് അവതരിപ്പിക്കുന്ന ‘സൂര്യ’യുടെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലും എഡിറ്റിംഗ് ബല്ലു സലൂജയും നിര്‍വ്വഹിക്കുന്നു. ഷാഹി കബീറിന്റെ കഥക്ക് കരണ്‍ റസ്ദാന്‍,നീരജ് പാഠക്, മായങ്ക് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ഉത്തംസിംഗ്, രഞ്ജിന്‍ രാജ് എന്നിവര്‍ ഗാനങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഉത്തം സിംഗ് ആണ്.

ഒരു അഭിനേതാവ് എന്ന നിലയില്‍ സണ്ണി ഡിയോളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്ന ചിത്രത്തില്‍ സണ്ണിയെ കൂടാതെ പ്രശസ്ത ബോളിവുഡ് അഭിനേതാക്കളായ രവി കിഷന്‍,ടിനു ആനന്ദ്,മനീഷ് വാധ്വാ,ജിഷു സെന്‍ഗുപ്ത,രോഹിത് തിവാരി,ഖാലിദ് സിദ്ധിക്കി,അനൂപ് ത്രിവേദി എന്നിവരും അണിനിരക്കുന്നു. പ്രഗ്യാ ജയ്‌സ്വാള്‍, തനുശ്രി ചക്രവര്‍ത്തി എന്നിവര്‍ നായികമാരാവുന്ന ചിത്രം നവംബര്‍ 20 ന് Zee സിനിമാസ് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close