
സണ്ണി ഡിയോളിനെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ അന്ത് സേ ആരംഭ് തക്’ CBFC സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താല്‍ റിലീസ് മാറ്റിവെച്ചു.

ഈ നവംബര്‍ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതനുസരിച്ച് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കളായ എം.എം. മൂവീസ് അറിയിച്ചു.
ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികള്‍ക്കും ഡോക്ടര്‍മാരുടെ സേവനത്തിനും അപകീര്‍ത്തികരമാണെന്നാരോപിച്ച് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഏതാനും ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ചിത്രം ആതുര സേവന രംഗത്തിനോ ആരോഗ്യ പ്രവര്‍ത്തകരുടെ മഹത്തായ സേവനങ്ങള്‍ക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിര്‍ക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും സംവിധായകന്‍ എം.പത്മകുമാര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com