സുരാജ് വെഞ്ഞാറമൂട് നായകനായി, ജഗന്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിന് തുടക്കമായി

സുരാജ് വെഞ്ഞാറമൂട് നായകനായി, ജഗന്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിന് തുടക്കമായി

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗന്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൗ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം വിലാസിനി സിനിമാസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുരപ്പുഴ ശ്രീ പുതുച്ചിറക്കാവ് ദേവി ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. ജഗന്‍ ഷാജി കൈലാസിന്റെ നീക്കം സിനിമയുടെ രചയിതാവ് വിബിന്‍ ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത്.

‘പ്രകാശന്‍’ എന്ന് കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെത്തുന്നത്. വിനയ് ഫോര്‍ട്ട് ‘ചന്ദ്രന്‍’, മഞ്ജു പിള്ള ‘ലക്ഷ്മി’ എന്നീ കഥാപാത്രങ്ങളായും എത്തുന്ന ചിത്രത്തില്‍, ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോന്‍, ഭാനുമതി, അനഘ നാരായണ്‍, ജാഫര്‍ ഇടുക്കി, ദിവ്യ എം. നായര്‍, നന്ദു, തെസ്‌നി ഖാന്‍, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമന്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു.

സജി വെഞ്ഞാറമൂട്, ഷാജു ശ്രീധര്‍, ഉണ്ണി നായര്‍, ഹരീഷ് കുമാര്‍, സുനില്‍ കുമാര്‍, റിയാസ് മറിമായം, അനൂപ്, ചന്ദ്രമോഹന്‍ പിള്ള, ചിറ്റയം ഗോപകുമാര്‍, വിജയ് മേനോന്‍, വിജീഷ്, ബിലാസ് ചന്ദ്രന്‍, പ്രശാന്ത് പി. അലക്‌സാണ്ടര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദിലീപ് നായകനായ ‘നീക്കം’ എന്ന ചിത്രത്തിന് ശേഷം ജഗന്‍ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണിത്.

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: മഹേഷ്, വസ്ത്രാലങ്കാരം: വെങ്കിട്ട് സുനില്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്.. രാജേഷ് മേനോന്‍. പ്രൊഡക്ഷന്‍ മാനേജര്‍.. അനില്‍ അന്‍സാദ്. പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എസ് രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, മാര്‍ക്കറ്റിംഗ് : ഒ ബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ : ഐശ്വര്യ രാജ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close