കരിമ്പ് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി: രമേഷ് ചന്ദ് അധ്യക്ഷന്‍

കരിമ്പ് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി: രമേഷ് ചന്ദ് അധ്യക്ഷന്‍

കരിമ്പ് കര്‍ഷകരുടെ ആവശ്യങ്ങളും പഞ്ചസാര മേഖലയിലെ മറ്റ് പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനായി മുന്‍ നീതി ആയോഗ് അംഗം പ്രൊഫസര്‍ രമേഷ് ചന്ദിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന വരുമാനവും പഞ്ചസാരയുടെ മിനിമം താങ്ങുവിലയില്‍ മാറ്റം വരുത്തണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യങ്ങളാണ് സമിതി പരിശോധിക്കുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള കരിമ്പ് കര്‍ഷക പ്രതിനിധികളും കേന്ദ്ര കൃഷികര്‍ഷകക്ഷേമ, ഉപഭോക്തൃ കാര്യ, ഭക്ഷ്യപൊതുവിതരണ മന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. കൃഷിച്ചെലവും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന ആവശ്യം പരിശോധിക്കുക എന്നതാണ് സമിതിയുടെ പ്രധാന ഉത്തരവാദിത്തങ്ങളില്‍ ഒന്ന്.

പഞ്ചസാരയുടെ ഉല്‍പ്പാദനച്ചെലവ്, വിപണി വില, പഞ്ചസാര മില്ലുകളുടെ സാമ്പത്തിക സ്ഥിതി എന്നിവ കൂടി കണക്കിലെടുത്ത് മില്ലുകളുടെ മിനിമം വില്‍പനവില പരിഷ്‌കരിക്കണമെന്ന ആവശ്യവും പാനല്‍ പരിശോധിക്കും. കര്‍ഷകര്‍ക്ക് ന്യായമായ വരുമാനവും പഞ്ചസാര മില്ലുകളുടെ സാമ്പത്തിക സുസ്ഥിരതയും തമ്മിലുള്ള സന്തുലിതാവസ്ഥ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പുനഃപരിശോധന. മിനിമം വില്‍പനവിലയിലുള്ള ഏത് മാറ്റവും മില്ലുകളുടെ വരുമാനത്തെയും പഞ്ചസാര ഉല്‍പ്പാദനത്തിന്റെ സാമ്പത്തിക വശങ്ങളെയും സ്വാധീനിക്കാം. എന്നിരുന്നാലും, വിലയില്‍ പെട്ടെന്നുള്ള യാതൊരു മാറ്റവും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close