സിനിമയെ അടുത്തറിയാം… സ്‌പെഫ സംഘടിപ്പിക്കുന്ന പ്രൊഡ്യൂസേഴ്‌സ് കോണ്‍ക്ലേവ്…

സിനിമയെ അടുത്തറിയാം… സ്‌പെഫ സംഘടിപ്പിക്കുന്ന പ്രൊഡ്യൂസേഴ്‌സ് കോണ്‍ക്ലേവ്…

ഒരു സിനിമ ചെയ്യണമെങ്കില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള വിഷയങ്ങളെപ്പറ്റി ആഴത്തില്‍ അറിവുണ്ടാകണം. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് വേണ്ടി സ്‌പെഫ (സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്‌സ് ഫിലിം അക്കാദമി) പ്രൊഡ്യൂസേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. വരുന്ന ആഗസ്റ്റ് 8, 9 തീയതികളില്‍ പുതുപ്പള്ളിയിലെ സ്‌പെഫ ക്യാമ്പസിലാണ് കോണ്‍ക്ലേവ് അരങ്ങേറുക.

നിര്‍മ്മാണം, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് കോണ്‍ക്ലേവ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.

സിനിമയിലെ മുന്‍നിര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊഡ്യൂസേഴ്‌സ് കോണ്‍ക്ലേവ് ഇത് ആദ്യമായാണ് ഒരു ഫിലിം അക്കാദമി കേരളത്തില്‍ സംഘടിപ്പിക്കുന്നത്.

ഒരു സിനിമയുടെ ആശയം മനസ്സില്‍ ഉദിക്കുന്നത് മുതല്‍, പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍, തുടങ്ങി തിരശ്ശീലയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌വരെയുള്ള കലാസാങ്കേതിക വശങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചാവിഷയമാകും.

പുതുതായി സിനിമ മേഖലയിലേക്ക് കടന്ന് വരുന്നവര്‍ക്കുള്ള അബദ്ധ ധാരണകളും ബിസിനസിലെ ചതിക്കുഴികളും കൃത്യമായി തിരിച്ചറിയാനുള്ള വേദിയാണിത്.

ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ വിജയ് ബാബു, പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും ‘വാഴ’ ഒന്നാം ഭാഗവും രണ്ടാം ഭാഗവും നിര്‍മ്മിച്ച ഹാരിസ് ദേശം എന്നിവര്‍ തങ്ങളുടെ സിനിമ കാഴ്ചപ്പാടുകളെക്കുറിച്ചും അനുഭവസമ്പത്തും കോണ്‍ക്ലേവില്‍ പങ്കുവയ്ക്കും.

സിനിമാ ബിസിനസിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായ ഡിജിറ്റല്‍ ഒ ടി ടി സാധ്യതകളെപ്പറ്റി സാറ്റലൈറ്റ് മേഖലയിലെ വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.

ഫിലിം ഡിസ്ട്രിബ്യൂഷന്‍, അനുബന്ധ കാര്യങ്ങള്‍ എന്നിവയൊക്കെ ഡ്രീം ബിഗ് ഫിലിംസിന്റെ ഉടമ സുജിത്ത് ജെ. നായരില്‍ നിന്നും മനസ്സിലാക്കാം.

ഒരു സിനിമ എങ്ങനെ കൃത്യമായി മാര്‍ക്കറ്റ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന വിഷയത്തെപ്പറ്റി സീനിയര്‍ ഫിലിം പി ആര്‍ ഒ മഞ്ജു ഗോപിനാഥ് കോണ്‍ക്ലേവില്‍ സംസാരിക്കും.

ഫിലിം ഫെസ്റ്റിവലുകളുടെ സാധ്യതകളെപ്പറ്റി ദീപിക സുശീലന്‍ (45-മത് വാന്‍കോവര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ – അസോസിയേറ്റ് പ്രോഗ്രാമര്‍) അറിവ് പകരും.

സിനിമ പാഷനും പ്രൊഫഷനുമായി മുന്നില്‍ കാണുന്നവര്‍ക്കുള്ള ഏറ്റവും മികച്ച അവസരമാണ് സ്‌പെഫ സംഘടിപ്പിക്കുന്ന പ്രൊഡ്യൂസേഴ്‌സ് കോണ്‍ക്ലേവ്. ഇതിനു പുറമേ സ്‌പെഫയുടെ ഭാരവാഹികളും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെ അറിവുകള്‍ കൊണ്ട് സമ്പന്നമാക്കും.

സിനിമ മേഖലയിലെ പരിചയസമ്പന്നരുടെ കൂട്ടായ്മയാണ് സ്‌പെഫ. അക്കാദമിയുടെ ഫൗണ്ടറും സി ഇ ഒ യുമായ സഞ്ജയ് പടിയൂര്‍ കഴിഞ്ഞ 35 വര്‍ഷമായി മുന്‍നിര മലയാള സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’യുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂരാണ്. സുരേഷ് ഗോപി നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ‘വരാഹം’ എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും സഞ്ജയ് പടിയൂര്‍ തന്നെ.

‘ചിറകൊടിഞ്ഞ കിനാവുകള്‍’, മമ്മൂട്ടി ചിത്രം ‘വണ്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ആണ് അക്കാദമി ചെയര്‍മാന്‍.

സ്‌പെഫയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ നിതിന്‍ രഞ്ജി പണിക്കര്‍, അക്കാദമി ഡയറക്ടര്‍ – അരുണ്‍ ഓമന സദാനന്ദന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ – സ്‌റ്റെല്ല സേവി ജോണ്‍, പ്രശസ്ത ഫിലിം പി ആര്‍ ഒ വാഴൂര്‍ ജോസ് തുടങ്ങിയവരൊക്കെ കോണ്‍ക്ലേവിന്റെ ഭാഗമാകും.

മലയാള സിനിമ മേഖലയിലെ കലാസാങ്കേതിക പ്രവര്‍ത്തകരെ അടുത്തറിയാനും സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ചറിയാനും ഉതകുന്ന വേദിയാണിത്.

2026 ഓഗസ്റ്റ് 8,9 തീയതികളില്‍ സംഘടിപ്പിക്കുന്ന പ്രൊഡ്യൂസേഴ്‌സ് കോണ്‍ക്ലേവില്‍ ഭാഗമാകാന്‍ എത്തുന്നവര്‍ക്കുള്ള താമസവും ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്. എന്‍ട്രി ഫീസ് അടക്കമുള്ള വിശദാംശങ്ങള്‍ക്ക് സ്‌പെഫയുമായി ബന്ധപ്പെടാം.

Ph: 8943091000, 7994601920, 7510335547
www.spe-fa.com

Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close