‘സ്പാ’ ഫെബ്രുവരി 13ന്

‘സ്പാ’ ഫെബ്രുവരി 13ന്

എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്പാ ‘ഫെബ്രുവരി പതിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
സിദ്ധാര്‍ത്ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മേജര്‍ രവി, വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ ജോണ്‍, സജിമോന്‍ പാറയില്‍, എബി, ഫെബി,മാസ്‌ക് മാന്‍, ശ്രുതി മേനോന്‍, രാധിക രാധാകൃഷ്ണന്‍, ശ്രീജ ദാസ്, പൂജിത മേനോന്‍, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്,മേഘ തോമസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആള്‍ക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തില്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ‘സ്പാ’.

സ്പാറയില്‍ ക്രിയേഷന്‍സ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറില്‍ സ്പാറയില്‍, സഞ്ജു ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു.

സംഗീതം- ഇഷാന്‍ ഛബ്ര, ഗാനരചന- ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റര്‍- മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, ഫൈനല്‍ മിക്‌സ്- എം ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് എഡിറ്റിങ്- ശ്രീ ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷിജി പട്ടണം, കോസ്റ്റ്യൂംസ് ഡിസൈന്‍- സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്- പി വി ശങ്കര്‍, സ്റ്റണ്ട്- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടര്‍- ആര്‍ച്ച എസ്. പാറയില്‍, ഡി ഐ- ആക്ഷന്‍ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവന്‍, സ്റ്റില്‍സ്- നിദാദ് കെ എന്‍, വിഎഫ്എക്‌സ്- മാര്‍ജാര, പബ്ലിസിറ്റി ഡിസൈന്‍- ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

വേള്‍ഡ് വൈഡായി സൈബര്‍ സിസ്റ്റം ഓസ്‌ട്രേലിയ, ‘സ്പാ’ റിലീസ് ചെയ്യുമ്പോള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയില്‍ ആന്റ് ചാരിയറ്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close