
വില്യം ആന്റ് കേയ്റ്റ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എം.എ. നിഷാദ് കഥയും തിരക്കഥയുമൊരുക്കി, ഛായാഗ്രഹകനായ സാദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോങ് റിക്കോര്‍ഡിങ് കൊച്ചിയില്‍ ആരംഭിച്ചു.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരം കൂടി അഭിനയിക്കുന്ന ഈ ചിത്രം പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
ഒരിടവേളയ്ക്ക് ശേഷം ജെറി അമല്‍ദേവ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം എം.ജി. ശ്രീകുമാര്‍ ജെറി അമല്‍ദേവ് സഖ്യം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജുബിന്‍ ജേക്കബാണ് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം- അനില്‍ വിജയ്.
വിഷുവിനു ശേഷം ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com