ആത്മബന്ധങ്ങളുടെ കഥ പറയുന്ന ‘സിന്‍ഗ’ ടീസര്‍ റിലീസായി

ആത്മബന്ധങ്ങളുടെ കഥ പറയുന്ന ‘സിന്‍ഗ’ ടീസര്‍ റിലീസായി

കയാല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന ‘സിന്‍ഗ’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്.
ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു.

ആദിത്യ കതിര്‍, പ്രശസ്ത മലയാള നടന്‍ അരിസ്‌റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ടീസര്‍ നല്‍കുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടവയാണ്. വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ ഈ ചിത്രത്തിന് കഴിയും.

രുദ്രം സിനിമാസ്, എസ്. ആര്‍ ഫിലിംസ് എന്നീ ബാനറില്‍ വേലായുധം രാജേന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാര്‍ രാജ് നിര്‍വ്വഹിച്ചിരിക്കുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സര്‍ക്കുണം എന്നിവരുടെ കീഴില്‍ തന്റെ കരിയര്‍ തുടങ്ങിയ രാജദുരൈ സിന്‍ഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്.

അടുത്തിടെ പുറത്തിറങ്ങിയ ‘സിന്‍ഗ’ത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം ‘കാതുകുള്ളക്കുരുവി’ എന്ന പാട്ട് ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ചു കഴിഞ്ഞു. കഥയ്‌ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജ്കുമാര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ആര്‍. ശരവണന്‍, എഡിറ്റര്‍- എ. ആര്‍ ശിവരാജ് രാജാമണി, കോസ്റ്റൂം ഡിസൈനര്‍- നടരാജ് കെ, ലിറിക്‌സ്- മണി അമുതവന്‍, ആര്‍ട്ട്- കാലൈ മുത്തമിഴന്‍, കൊറിയോഗ്രാഫി- ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- രഞ്ജിത്ത് കെന്നഡി, ഡി ഐ- വര്‍ണ്ണ ഡിജിറ്റല്‍ സ്റ്റുഡിയോ, കളറിസ്റ്റ്- ആര്‍. നന്ദകുമാര്‍, സ്റ്റില്‍സ്- ചന്ദ്രു, മേക്കപ്പ്- ഭൂബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാമചന്ദ്രമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ദുരൈ അഭിമന്യു, വി എഫ് എക്‌സ്- എം കെ വി മീഡിയ, പബ്ലിസിറ്റി ഡിസൈന്‍- കുമാരന്‍ കെ, പി ആര്‍ ഓ- എ എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com

 

 

Post Your Comments Here ( Click here for malayalam )
Press Esc to close