അജിത് പൂജപ്പുര ചിത്രം ‘സിദ്ധു’വിന്റെ ട്രെയിലര്‍ റിലീസായി

അജിത് പൂജപ്പുര ചിത്രം ‘സിദ്ധു’വിന്റെ ട്രെയിലര്‍ റിലീസായി

പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ആകാംക്ഷയും ആശങ്കയും നിറച്ച് ത്രസിപ്പിക്കുന്ന അന്തരീക്ഷമാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവവികാസങ്ങളും ഒത്തുചേരുന്ന ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്നത്. ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയുടെ വേഷത്തില്‍ തന്നെ നേരിട്ട് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്‌റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാന്‍, ഷൈന്‍ അനിരുദ്ധന്‍, നഗരൂര്‍ ഷാ, തമ്പാനൂര്‍ ഷെരീഫ്, ഡോക്ടര്‍ രജിത്കുമാര്‍, ദീപക്, ട്വിങ്കിള്‍, സനല്‍, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവന്‍ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണന്‍, ബിനീഷ് എരമല്ലൂര്‍, മനോജ് സി ബി, രാജീവ് ശങ്കര്‍, ഷാജഹാന്‍ പൊന്മുടി, ഗില്‍ബര്‍ട്ട്, ദിനേശ്കുമാര്‍, ചന്ദ്രകുമാര്‍, മന്‍ജിത്, സതീഷ്, സുധീരന്‍, ഹാഷിം, ലോറന്‍സ്, ബാബുക്കുട്ടന്‍, പ്രസാദ് നിലമേല്‍, സ്റ്റാലിന്‍, ജേക്കബ് സാം, ജിന്‍സി ചിന്നപ്പന്‍, ശ്വേത വിനോദ്, കാര്‍ത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാര്‍, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അബിന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അബിന്‍, റീന പട്ടം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആലഞ്ചേരി സിനിമാസിന്റെ സിറിയക് ആലഞ്ചേരിയാണ്. സനന്ദ് സതീശനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് ജോര്‍ജ്, ഡി ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.

എഡിറ്റിംഗ് – അനൂപ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജയന്‍ മാസ്സ്, മേക്കപ്പ് – അനില്‍ നേമം, വസ്ത്രാലങ്കാരം – ഷിബു പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷാജന്‍ കല്ലായി, ബി ജി എം – എമില്‍ മുഹമ്മദ്, സ്റ്റില്‍സ് – ആദിത്യ എ, ഡിസൈന്‍ – മനു ഡാവിഞ്ചി, ജെറിന്‍ മെഡ്ബൗട്ട് & ബി സൊല്യൂഷന്‍സ്, പി ആര്‍ ഒ – എ എസ് ദിനേശ്, മനു ശിവന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close