സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം


തിരു:
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.

‘കേരളം – കലയും തനത് സംസ്‌കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ സമയദൈര്‍ഘ്യം ഒരു മിനിറ്റ് മുതല്‍ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും.

സംസ്ഥാനത്തെ അംഗീകൃത കോളേജുകളിലെ ബിരുദ ബിരുദാനന്തര (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള) വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി / തത്തുല്യ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം.

അവസാന തീയതി സെപ്റ്റംബര്‍ 24.
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട മെയില്‍ ഐ ഡി shortfilmcomp.culture@gmail.com ഫോണ്‍ – 0471 2478193, 9447728351.

മഹേഷ് മാധവ് കമ്മത്ത്-
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close