
നടന്‍ ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേര്‍ക്കാടില്‍ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്‌റ്റോറീസിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിന് താല്‍ക്കാലികമായി ‘ട്രൂ സ്‌റ്റോറീസ് പ്രൊഡക്ഷന്‍ നമ്പര്‍ 2’ എന്നാണ് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഷാം സൂര്യ സംവിധാനം ചെയ്യുന്ന ചിത്രം വിശാല്‍ വിന്‍സെന്റ് ടോണിയാണ് നിര്‍മ്മിക്കുന്നത്. ഷെയ്ന്‍ നിഗത്തിനൊപ്പം സത്യരാജ്, ജോണ്‍ കൊക്കന്‍, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ പൂജ രാമചന്ദ്രന്‍, മുനിഷ്‌കാന്ത്, ആയിഷ സീനത്ത് എന്നിവരും അഭിനയിക്കുന്നു.

മനോഹരമായ മലനിരകളും പ്രകൃതിഭംഗിയും നിറഞ്ഞ യേര്‍ക്കാടിലാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. ചടങ്ങോടെ ചിത്രീകരണത്തിന് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. ഷെയ്ന്‍ നിഗം, സത്യരാജ്, ജോണ്‍ കൊക്കന്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി വ്യത്യസ്ത തലമുറകളിലെ ശ്രദ്ധേയരായ അഭിനേതാക്കള്‍ ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പിന്നാലെ പുറത്തുവിടും.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതര ഭാഷകളിലും ശ്രദ്ധ നേടിയ ഷെയ്ന്‍ നിഗത്തിന്റെ സിനിമാ യാത്രയിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഈ ചിത്രം. ഓരോ സിനിമയിലും വ്യത്യസ്തമായ വേഷങ്ങളും പുതിയ കൂട്ടുകെട്ടുകളും പരീക്ഷിക്കുന്ന താരം, ഇത്തവണ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമാണ് എത്തുന്നത്. സത്യരാജിന്റെയും ജോണ്‍ കൊക്കന്റെയും അനുഭവസമ്പത്തും ഫര്‍ഹാന്‍ ഫാസിലിന്റെ സാന്നിധ്യവും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നു.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും ശ്രദ്ധേയമായ പേരുകളാണ് അണിനിരക്കുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ ആഷിഖ് അബുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കന്നഡ സിനിമയിലെ ഹിറ്റ് സംഗീതസംവിധായകനായ അജനീഷ് ലോക്‌നാഥ് സംഗീതമൊരുക്കുന്നു. ‘കാന്താര’, ‘കാന്താര ചാപ്റ്റര്‍ 1’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജനീഷ് ലോക്‌നാഥിന്റെ സംഗീത സാന്നിധ്യം ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ശ്രീജിത്ത് സാരംഗാണ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ എഡിറ്റിംഗ് രംഗത്ത് തന്റേതായ ഇടം നേടിയ ശ്രീജിത്തിന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ മൂന്ന് പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ചിത്രത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.
‘റൈഫിള്‍ ക്ലബ്’ എന്ന ചിത്രത്തിന് ശേഷം ട്രൂ സ്‌റ്റോറീസ് ഒരുക്കുന്ന പുതിയ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ പ്രമേയം, കൂടുതല്‍ താരങ്ങള്‍, ഔദ്യോഗിക ടൈറ്റില്‍, മറ്റ് വിവരങ്ങള്‍ എന്നിവ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പ്രഖ്യാപിക്കും.

സംവിധാനം: ഷാം സൂര്യ, നിര്‍മ്മാണം: വിശാല്‍ വിന്‍സെന്റ് ടോണി, ബാനര്‍: ട്രൂ സ്‌റ്റോറീസ്, ഛായാഗ്രഹണം: ആഷിഖ് അബു, സംഗീതം: അജനീഷ് ലോക്‌നാഥ്, എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്, കലാസംവിധാനം: വീരമണി ഗണേശന്‍, സംഘട്ടനം: പി.സി. സ്റ്റണ്ട്, വസ്ത്രാലങ്കാരം: എ. കവിത, കോസ്റ്റ്യൂം: മുത്തുല്‍ ഹഫീസ്, മേക്കപ്പ്: കാര്‍ത്തിക് ഹരി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: എം. കണ്ണന്‍, ജോണ്‍ കൊക്കന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: എസ്. ശിവകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രജീഷ് കെ.ടി.കെ, സ്റ്റില്‍സ്: തേനി അന്‍ബു, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ: ഐശ്വര്യ രാജ്. മാര്‍ക്കറ്റിംഗ് : എം എഫ് സി ക്രീയേഷന്‍സ്.
Online PR – CinemaNewsAgency.Com