ഫിദ-
തിരു: സിനിമയില്‍ നിന്ന് തന്നെ വിലക്കിയത് അകറ്റി നിര്‍ത്താനുള്ള ഗൂഡാലോചനയാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. എല്ലാവരും സഹകരിച്ചാല്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ അമ്മ ഇടപെട്ടതിനാല്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയും ഫെഫ്കയും തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെ ഒരു ചാനിലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
എല്ലാ സമയത്തും ക്ഷമിക്കാനാകില്ല, കൊല്ലും എന്ന് പറഞ്ഞിട്ട് പോലും ഞാന്‍ സിനിമ ചെയ്തു. എനിക്കെതിരേ വന്ന ആരോപണങ്ങള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണ് ഞാന്‍ സഹകരിക്കില്ല എന്ന് പറഞ്ഞത്. ഞാന്‍ മാനസികമായ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. എനിക്ക് നീതി കിട്ടണം അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയത് പ്രതിഷേധമാണ്. എനിക്ക് ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും. ഞാന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. കൂടിപ്പോയാല്‍ എനിക്കൊപ്പം ഉമ്മച്ചിയും സഹോദരിമാരും ഉണ്ടായിരിക്കും. അല്ലാതെ ആരുമുണ്ടാകില്ല. ആ തിരിച്ചറിവിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്നെ അറിയുന്നവര്‍ക്ക് എന്നെ നന്നായി അറിയാമെന്നും ഷെന്‍ കൂട്ടിച്ചേര്‍ത്തു.