ഷാനവാസ് കണ്ണഞ്ചേരി, മാക്ട ഫോട്ടോഗ്രാഫി മത്സര വിജയി

ഷാനവാസ് കണ്ണഞ്ചേരി, മാക്ട ഫോട്ടോഗ്രാഫി മത്സര വിജയി

കൊച്ച: മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട അംഗങ്ങള്‍ക്കായി നടത്തിയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ കലാസംവിധായകനും സഹ സംവിധായകനുമായ ഷാനവാസ് കണ്ണഞ്ചേരി വിജയിയായി. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോകളാണ് മത്സരത്തിന് ക്ഷണിച്ചത്.

‘സ്ത്രീ’ എന്നതായിരുന്നു മത്സരത്തിനുള്ള വിഷയം.

മത്സരത്തിന്റെ കണ്‍വീനറായ പ്രമുഖ ക്യാമറാമാന്‍ ഉത്പല്‍ വി നായനാര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗിരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.
ഒരു സ്മാര്‍ട്ട് ഫോണാണ് വിജയിക്കുള്ള സമ്മാനം.

Post Your Comments Here ( Click here for malayalam )
Press Esc to close